Flash News

ഹര്‍ത്താലിന്റെ മറവില്‍ ബോംബേറും അടിച്ചു തകര്‍ക്കലും

January 3, 2019

karikoശബരിമലയില്‍ യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ നടത്തുന്ന അക്രമ പരമ്പരകളില്‍ ബോംബേറും അടിച്ചു തകര്‍ക്കലും. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിലാണ് ബോംബേറ് നടത്തിയത്. പൊലീസുകാര്‍ നിന്ന ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. മൂന്ന് ബോംബുകള്‍ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് അക്രമികള്‍ എറിഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടി. ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിഞ്ഞു.

നെടുമങ്ങാട്ടെ സിപിഐഎം കൗണ്‍സിലര്‍മാരുടേയും സിപിഐഎം നേതാക്കളുടേയും വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. സംഘര്‍ഷം പരിസരപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ആക്രമണ പരമ്ബര തുടരുന്നു. വന്‍ പൊലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. എന്നിട്ടും നിയന്ത്രണാതീതമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോയതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

രാവിലെ ഒരു സ്വകാര്യബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓടിക്കാനെത്തിയ ബിജെപി, ശബരിമല ക‍ര്‍മ്മസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് വിരട്ടിയോടിച്ചിരുന്നു. ഇവരെ വിരട്ടിയോടിക്കാന്‍ ശ്രമിച്ച പൊലീസിന് നേരെ ബിജെപി പ്രവ‍ര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ എസ്‌ഐക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് പിടിയിലായ അക്രമികളെ പൊലീസിനെ ആക്രമിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിക്കൊണ്ട് പോയി. അറസ്റ്റിലായ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് എത്തിയ ബിജെപി പ്രവര്‍‍ത്തകര്‍ക്ക് എതിരെ മുദ്രാവാക്യം വിളികളുമായി സിപിഐഎം പ്രവര്‍ത്തകരും എത്തി.

തുടര്‍ന്ന് സ്റ്റേഷന് മുന്നില്‍ ബിജെപി, ശബരിമല കര്‍മ്മസമിതി പ്രവ‍ത്തകരും സിപിഎം പ്രവ‍ര്‍ത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതിനിടയിലാണ് പൊലീസുകാര്‍ നിന്ന ഭാഗത്തേക്ക് ബോംബുകള്‍ വീണുപൊട്ടിയത്.

അതേസമയം വാടാനപ്പിളളിയില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ബി.ജെ.പി എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെ വാടാനപ്പള്ളി ഗണേശമംഗലത്താണ് സംഭവം. ബിജെപി പ്രവര്‍ത്തകരായ സുജിത്ത് (37), ശ്രീജിത്, രതീഷ് എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇവരെ തൃശൂര്‍ അശ്വനി ആശുപത്രിയിലെത്തിച്ചു. ആരുടെയും നില ഗുരുതരമല്ല. ഏങ്ങണ്ടിയൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകനു നേരത്തെ കുത്തേറ്റിരുന്നു.

രാവിലെ വാടാനപ്പള്ളിയില്‍ തുറന്ന ഹോട്ടല്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. ഇന്ന് രാവിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തുന്ന ഹോട്ടല്‍ അടക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഹര്‍ത്താലനുകൂലികള്‍ തിരിച്ചു വരുമ്പോഴും ഹോട്ടല്‍ തുറന്നിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. പൊലിസ് സംഭവസ്ഥലക്ക് ക്യാമ്പു ചെയ്യുകയാണ്.

ഇതിനിടെ, പാലക്കാട് സിപിഐ ജില്ലാകമ്മിറ്റി ഓഫിസ് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു. ഓഫിസിനു മുന്‍പില്‍ നിര്‍ത്തിയിട്ട അഞ്ചു ബൈക്കുകളും രണ്ടു കാറും എറിഞ്ഞുതകര്‍ത്തു. ഓഫിസിന്റെ ജനലുകളും തകര്‍ത്തിട്ടുണ്ട്. പ്രകടനം നടത്താനായി വിക്ടോറിയ കോളജിനുസമീപം ഒത്തുകൂടിയ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകുന്നതിനിടെയായിരുന്നു അക്രമം. സിപിഐഎം- കര്‍മസമിതി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും ഉണ്ടായി. ഹര്‍ത്താനുകൂലികളെ പിരിച്ചുവിടാന്‍ പൊലീസ് നാലു റൗണ്ട് കണ്ണീര്‍വാതകം പൊട്ടിച്ചു.

മഞ്ചേരി എട്ടിയോട്ട് അയ്യപ്പക്ഷേത്രം ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. ശ്രീകോവിലിന് മുന്നില്‍ കൊടിനാട്ടി. വഴിപാട് കൗണ്ടറുകള്‍ക്ക് പൂട്ടിടുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പ്രതിഷേധക്കാര്‍ പുറത്താക്കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് ഇത്.

പന്തളത്ത് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സിപിഐഎം ഏരിയാകമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞു.

പൊന്നാനിയിലെ പ്രകടനത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. 4 പൊലീസുകാര്‍ക്ക് പരിക്കേറ്റു. നിലമ്പൂരില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി.

സിപിഐഎം അരൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ സംഘര്‍ഷമുണ്ടായി. ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കോട്ടയം എസ്പി ഹരിശങ്കറിന്റെ അച്ഛന്റെ തറവാടു വീടായ നാലുകുളങ്ങര കണ്ണാട്ട് വീട്ടിലേക്കു കര്‍മസമിതി മാര്‍ച്ച് നടത്തി. ബിജെപി പ്രകടനത്തിനിടെ കാക്കാഴം മേല്‍പ്പാലത്തിനു സമീപം കല്ലേറുണ്ടായി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തലശേരിയില്‍ ബോംബേറുണ്ടായി. സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തലശേരി ദിനേശ് ബീഡി കമ്പനിക്ക് സമീപമാണ് ബോംബേറുണ്ടായത്.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി. ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് മര്‍ദനമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരിക്കേറ്റു. കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷമുണ്ടായി. പൊലീസും സമരക്കാരും ഏറ്റുമുട്ടി. പ്രതിഷേധത്തിനിടെ കല്ലേറുണ്ടായി. വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. പാലക്കാട് ബിജെപി പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. തൃശൂര്‍ നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂല പ്രകടനത്തില്‍ സംഘര്‍ഷമുണ്ടായി. പന്തളത്ത് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധ പ്രകടനം നടന്നു. കളമശേരിയില്‍ 40 ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ബിജെപി മാര്‍ച്ചിനിടെ കല്ലേറുണ്ടായി. മലപ്പുറം പൊന്നാനിയില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ടയര്‍ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാര്‍ വഴിതടഞ്ഞു.

അതിനിടെ വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64) ആണ് തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദീര്‍ഘനാളായി ആര്‍സിസിയിലെ ചികിത്സയിലായിരുന്നു ഇവര്‍. ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top