ന്യൂഡല്‍ഹി : പ്രതിരോധ ഇടപാടുകളും പ്രതിരോധത്തിലെ ഇടപാടുകളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. ലോക്സഭയില്‍ റഫാല്‍ ഇടപാടിനെപ്പറ്റിയുളള ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള യുപിഎയെ ഉന്നം വച്ച് മന്ത്രി പറഞ്ഞു.
റഫാല്‍ ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നത് നിരാശമൂലമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. നാലുവര്‍ഷം സര്‍ക്കാരിനെതിരെ ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ കഴിയാത്ത നിരാശയാണ് കോണ്‍ഗ്രസിനെന്നും അവര്‍ പറഞ്ഞു. ബോഫോഴ്സ് കേസ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മുക്കിക്കളഞ്ഞു. എന്നാല്‍, റഫാല്‍ പ്രധാനമന്ത്രി മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും പ്രതിരോധമന്ത്രി അവകാശപ്പെട്ടു.
പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുകയെന്നത് സുപ്രധാനവും രാജ്യസുരക്ഷയെ ബാധിക്കുന്നതുമാണ്. അധികാരത്തിലുള്ളത് ആരായാലും അങ്ങനെതന്നെ. ആയുധങ്ങള്‍ അടക്കമുള്ളവ യാഥാസമയം വാങ്ങുകയെന്നതാണ് പ്രധാനം. പ്രതിരോധ ഇടപാടും പ്രതിരോധത്തിലെ ഇടപാടും രണ്ടും രണ്ടാണെന്നാണ് കോണ്‍ഗ്രസിനെ പരിഹസിച്ച് നിര്‍മ്മല സീതാരാമന് പറഞ്ഞത്. കോണ്‍ഗ്രസ് റഫാല്‍ ഇടപാടില്‍ ഒപ്പു വയ്ക്കാതിരുന്നത് കമ്മീഷന് കിട്ടില്ലെന്ന് വ്യക്തമായപ്പോഴാണ്. അയല്‍രാജ്യങ്ങള്‍ ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി ആയുധങ്ങളും വിമാനങ്ങളും വാങ്ങിക്കൂട്ടുമ്പോള്‍ യുപിഎ വെറും 18 ജെറ്റുകളാണ് ആവശ്യപ്പെട്ടത്. കരാര്‍ അന്തിമരൂപത്തിലാക്കാന്‍ ഏറെ വൈകുകയും ചെയ്തുവെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
രാജ്യസുരക്ഷ പ്രധാനപ്പെട്ടതാണ്. ആരാണ് അധികാരത്തിലെന്നത് വിഷയമല്ല. സത്യത്തിന് നിന്ന് ഒളിച്ചോടില്ലെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. റഫാല്‍ യുദ്ധവിമാന ഇടപാട് രാജ്യത്തിന് അത്യാവശ്യമായിരുന്നു. പ്രതിരോധ ഇടപാടുകളും പ്രതിരോധത്തിനായുളള ഇടപാടുകളും തമ്മില്‍ വ്യത്യാസമുണ്ട്. ദേശസുരക്ഷയെ മുന്‍നിര്‍ത്തിയുളള പ്രതിരോധ ഇടപാടാണ് ഞങ്ങള്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു. 2016 സെപ്റ്റംബറില്‍ 36 വിമാനങ്ങള്‍ക്കായി രണ്ടു രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ കരാറാണിത്. 2019 സെപ്റ്റംബറില്‍ ആദ്യത്തെയും 2022ല്‍ അവസാനത്തെയും വിമാനങ്ങള്‍ കൈമാറും. പ്രതിരോധ ഇടപാടുകള്‍ അവതാളത്തിലാക്കിയത് കഴിഞ്ഞ യുപിഎ സര്‍ക്കാരാണ്. രാജ്യസുരക്ഷയില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
നേരത്തെ വിഷയത്തില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാല്‍ ഇടപാടിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. റഫാല്‍ ഇടപാട് രാജ്യാന്തര കടക്കാരനായ സുഹൃത്തിന് നല്‍കുക വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശസുരക്ഷയെ ദുര്‍ബലപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അതേ സമയം പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
റഫാല്‍ ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നത് നിരാശമൂലമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. നാലുവര്‍ഷം സര്‍ക്കാരിനെതിരെ ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ കഴിയാത്ത നിരാശയാണ് കോണ്‍ഗ്രസിനെന്നും അവര്‍ പറഞ്ഞു. ബോഫോഴ്സ് കേസ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മുക്കിക്കളഞ്ഞു. എന്നാല്‍, റഫാല്‍ പ്രധാനമന്ത്രി മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും പ്രതിരോധമന്ത്രി അവകാശപ്പെട്ടു.
റഫാല്‍ ഇടപാടില്‍ താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ മാത്രമാണെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. നിര്‍മ്മല സീതാരാമനോ മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറോ ഇതില്‍ പങ്ക് പറ്റിയെന്ന് കരുതുന്നില്ല. അനില്‍ അംബാനി കരാറിലെങ്ങനെ എത്തിയെന്നാണ് എന്റെ അടിസ്ഥാനചോദ്യം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി സംസാരിച്ചപ്പോള്‍ തനിക്ക് കിട്ടിയ വിവരങ്ങളുള്‍പ്പടെ ഉന്നയിച്ച് താന്‍ പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ച് നില്ക്കുന്നു. ദേശസുരക്ഷയാണ് പ്രധാനമെങ്കില്‍ 36 ന് പകരം കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാമായിരുന്നില്ലേ? വിമാനങ്ങളുടെ അടിസ്ഥാനവില പോലുള്ള കാര്യങ്ങളല്ല താന്‍ ഉന്നയിക്കുന്നത്. എങ്ങനെ അനില്‍ അംബാനി കരാറിലെത്തിയെന്ന ഒരു വിവരവും പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ പറയുന്നില്ല. പ്രധാനമന്ത്രിയുടെ കള്ളം ഒളിപ്പിക്കുകയാണ് പ്രതിരോധമന്ത്രി ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു.
കള്ളം ഒളിപ്പിച്ചെന്ന ആരോപണത്തിന് വികാരാധീനയായാണ് നിര്‍മ്മല സീതാരാമന് മറുപടി നല്‍കിയത്. പാര്‍ലമെന്റിന് പുറത്ത് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കുകയും അകത്തെത്തി കെട്ടിപ്പിടിക്കുകയും സീറ്റില്‍ ചെന്നിരുന്ന് കണ്ണിറുക്കുകയും ചെയ്യുന്നതു പോലുള്ള തമാശയല്ല ഇത്. ഇത്തരം ആരോപണങ്ങളുന്നയിക്കാന്‍ രാഹുലിന് എന്തവകാശം? പ്രധാനമന്ത്രിയും താനും സാധാരണ കുടുംബങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നവരാണ്. ഇങ്ങനെ സംസാരിക്കാന്‍ രാഹുലിന് അവകാശമില്ലെന്നും നിര്‍മ്മലാ സീതാരാമന് ആരോപിച്ചു.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളും അവയ്ക്ക് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് നല്കിയ മറുപടിയും ഇങ്ങനെ:
എച്ച് എ.എല്ലിന് എന്തുകൊണ്ട് കരാര്‍ നല്‍കിയില്ല ?
എച്ച്.എ.എല്ലുമായി യു.പി.എ സര്‍ക്കാരിന്റെ കാലത്തുപോലും കരാറില്‍ ഏര്‍പ്പെടാന്‍ റാഫാല്‍ നിര്‍മാതാക്കളായ ദസ്സോ തീരുമാനിച്ചിരുന്നില്ല. യു.പി.എ കാലത്ത് എച്ച്.എ.എല്‍ വലിയ പ്രതിസന്ധിയിലായിരുന്നു. അന്ന് അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യു.പി.എ സര്‍ക്കാര്‍ തയ്യാറായില്ല. മോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് എച്ച്.എ.എല്ലിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചത്.
എച്ച്.എ.എല്ലിനു വേണ്ടി കോണ്‍ഗ്രസ് മുതലക്കണ്ണീര് ഒഴുക്കുകയാണ്. കടങ്ങള്‍ എഴുതിതള്ളുകയായിരുന്നു കോണ്‍ഗ്രസ് ചെയ്തതെങ്കില്‍ എച്ച്.എ.എല്ലിനെ ശക്തിപ്പെടുത്താന്‍ ഒരുലക്ഷം കോടിരൂപയോളം വരുന്ന കരാറുകള്‍ എന്‍.ഡി.എ സര്‍ക്കാര്‍ നല്‍കിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. എ.എച്ച്.എല്‍ സേനക്കാവശ്യമായ വിമാനങ്ങള്‍ നിര്മ്മിച്ചുനല്കുന്നതില് പ്രതിരോധ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്ന കാര്യം നിര്‍മലാ സീതാരാമന് ചൂണ്ടിക്കാട്ടി. പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ ഉദ്ദരിച്ചാണ് പ്രതിരോധമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമുള്ള അതിര്‍ത്തികളില്‍ ഒരേസമയം യുദ്ധമുണ്ടായേക്കാം. അതിനാല്‍ സമയബന്ധിതമായി ആയുധങ്ങള്‍ വാങ്ങുന്നതിനാണ് മുന്‍ഗണന. ഈ അടിയന്തര ആവശ്യം പരിഗണിച്ചാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്.
126 വിമാനങ്ങള്‍ വാങ്ങണമെന്ന തീരുമാനത്തില്‍ നിന്ന് 36 വിമാനങ്ങള്‍ വാങ്ങാന്‍ എന്തിനാണ് പ്രധാനമന്ത്രി തീരുമാനമെടുത്തത്?
രണ്ട് സ്ക്വാഡ്രണ്‍ അതായത് 36 വിമാനങ്ങള്‍ വാങ്ങുകയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. മുന്‍കാലത്തും അടിയന്തര ആവശ്യങ്ങള്‍ വന്നാല്‍ 36 വിമാനങ്ങളാണ് വാങ്ങിയിരുന്നത്. അതിനാല്‍ തന്നെ ഈ ഇടപാടില്‍ അസ്വഭാവികത ഒന്നുംതന്നെ ഉണ്ടായിട്ടില്ല.
1982 ല്‍ പാകിസ്താന് എഫ്16 വിമാനങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങിയ സമയത്ത് ഇന്ത്യ സോവിയറ്റ് യൂണിയനില്‍ നിന്ന് അടിയന്തരമായി രണ്ട് സ്ക്വാഡ്രണ്‍ മിഗ് 23 വിമാനങ്ങള്‍ വാങ്ങി. 1985 ല്‍ മിറാഷ് 2000 വിമാനങ്ങളും, 1987 ല്‍ മിഗ് 29 വിമാനങ്ങളും ഇത്തരത്തിലാണ് വാങ്ങിയതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ വിമാനം വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിനാലാണ് കരാറിന്റെ അവസാന നടപടികളിലേക്ക് യുപിഎ സര്‍ക്കാര്‍ കടക്കാതിരുന്നത്. ഇത് എന്തിനു വേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം.
കോണ്‍ഗ്രസ് രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തു. വിമാനം വാങ്ങാന്‍ പണം എവിടെയെന്ന് അന്നത്തെ പ്രതിരോധമന്ത്രി ചോദിച്ചിരുന്നു. രാഹുല്‍ഗാന്ധി കള്ളം പറയുകയാണ്. ചൈനയും പാകിസ്താനും അവരുടെ സൈനിക ശേഷി വര്‍ധിപ്പിക്കുകയാണ്. രാഹുല്‍ഗാന്ധി രാജ്യത്തെ തെറ്റിധരിപ്പിക്കുകയാണ്. എന്‍.ഡി.എ സര്‍ക്കാര്‍ 126 വിമാനങ്ങള്‍ വാങ്ങനുള്ള തീരുമാനം മാറ്റി 36 എണ്ണം വാങ്ങുന്നുവെന്ന് അവര്‍ പ്രചരിപ്പിക്കുന്നു.
എന്നാല്‍ യുപിഎ സര്‍ക്കാര്‍ നിര്‍മിച്ച് വാങ്ങാന്‍ ഉദ്ദേശിച്ചത് 18 വിമാനങ്ങള്‍ മാത്രമാണ്. ഇത് 36 ആക്കി ഉയര്‍ത്തുകയാണ് എന്‍ഡിഎ സര്‍ക്കാര്‍ ചെയ്തത്. പുതിയ കരാര്‍ പ്രകാരം നടപടികള്‍ പൂര്‍ത്തിയായെന്നും ആദ്യ വിമാനം 2019 സെപ്റ്റംബറില്‍ എത്തുമെന്നും ബാക്കി വിമാനങ്ങള്‍ 2022 ഓടെ ഇന്ത്യയ്ക്ക് കൈമാറുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. 14 മാസങ്ങള്‍ക്കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി.
രണ്ട് സ്ക്വാഡ്രണ്‍ വിമാനങ്ങള്‍ വേണമെന്നാണ് വ്യോമസേന ഉപദേശിച്ചിരുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പ്രതിരോധ ഇടപാടും പ്രതിരോധം കൈകാര്യം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തങ്ങള്‍ പ്രതിരോധം കൈകാര്യം ചെയ്യുന്നത്. അല്ലാതെ പ്രതിരോധ ഇടപാടുകള്‍ക്ക് വേണ്ടിയല്ല.
വിമാനത്തിന്റെ വില 560 കോടിയില്‍ നിന്ന് എങ്ങനെ 1600 കോടിയായി വര്‍ധിച്ചു?
എല്ലാ വാദങ്ങളും രേഖകളും പരിശോധിച്ചതിന് ശേഷം 36 വിമാനങ്ങള്‍ വാങ്ങാന്‍ നടത്തിയ ഇടപാടില്‍ ഇടപെടാന്‍ കാരണങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറയുന്നു. തങ്ങള്‍ സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ചിട്ടില്ല. സിഎജി ഇടപാടില്‍ ഓഡിറ്റ് നടത്തി അതിന്റെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഡിസംബര്‍ 2018 ല്‍ ഇത് പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിരുന്നു.

Leave a Reply