Flash News

ശബരിമലയില്‍ അവരെ ഭക്തരെന്ന് വിളിക്കുന്നു, കശ്മീരിലായിരുന്നെങ്കില്‍ വെടിവെച്ചു കൊന്നേനെ; കേരളത്തില്‍ സംഘ്പരിവാര്‍ നടത്തിയ വ്യാപക ആക്രമണത്തിനെതിരെ ടെലഗ്രാഫ് പ്രധാന വാര്‍ത്ത

January 4, 2019

telegraph-780x405ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയും സംഘ്പരിവാറും നടത്തിവരുന്ന അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കുമെതിരെ ദി ടെലിഗ്രാഫിന്റെ പ്രധാന വാര്‍ത്ത. ‘ശബരിമലയില്‍ അവരെ ഭക്തരെന്ന് വിളിക്കുന്നു, കശ്മീരിലായിരുന്നെങ്കില്‍ വെടിവെച്ചു കൊന്നേനെ’ എന്ന തലക്കെട്ടോടെയാണ് രളത്തില്‍ സംഘ്പരിവാര്‍ നടത്തിയ വ്യാപക ആക്രമണത്തിനെതിരെ ടെലഗ്രാഫ് പ്രധാന വാര്‍ത്ത കൊടുത്തിരിക്കുന്നത്.

ശബരിമലയുടെ പേരില്‍ നടന്ന സംഘ്പരിവാര്‍ ഹര്‍ത്താലില്‍ വ്യാപക ആക്രമണം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ചാണ് ടെലഗ്രാഫിന്റെ ഒന്നാം പേജ് സൂപ്പര്‍ ലീഡ് വാര്‍ത്ത. പൊലിസിനും ജനങ്ങള്‍ക്കും നേരെ കല്ലെറിയുന്ന സംഘ് പ്രവര്‍ത്തകരുടെ ഫോട്ടോക്കു മുകളിലായി കശ്മീരിലാണെങ്കില്‍ ഇവരെ വെടിവെച്ചു കൊല്ലും, ഇങ്ങ് കേരളത്തില്‍ ഇവരെ ഭക്തര്‍ എന്ന ഓമനപ്പേരില്‍ വി്‌ളിക്കും എന്നാണ് പത്രം തലക്കെട്ട് നല്‍കിയിരിക്കുന്നത്. പത്രത്തിന്റെ കുറിക്കുകൊള്ളുന്ന തലക്കെട്ട് ഇതിനോടകം തന്നെ ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ വലിയ ശ്രദ്ധാകേന്ദ്രമായി മാറി. വലിയ പിന്തുണയാണ് പത്രത്തിന് ലഭിക്കുന്നത്.

മൂര്‍ച്ചയുള്ള തലക്കെട്ടുകള്‍ കൊണ്ട് നേരത്തെ തന്നെ പ്രസിദ്ധമാണ് കൊല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘ദി ടെലിഗ്രാഫ്’ എന്ന പത്രം. സ്മൃതി ഇറാനിക്കെതിരായ ‘ആന്റി നേഷണലും’, ‘പാട്രിയോട്ട്’ തലക്കെട്ടുകളും പത്രത്തിന്റെ ഒരു മില്യണ്‍ വരിക്കാരെയും കടന്ന് ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും ഏറെ പ്രചരിച്ചവയാണ്.

അക്രമത്തില്‍ സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും നിരവധി കെ.എസ്.ആര്‍.ടി.സികളും നശിപ്പിച്ചതായും വാര്‍ത്തയിലുണ്ട്. സി.പി.എമ്മുകാര്‍ തിരിച്ചടിച്ചതും റിപ്പോര്‍ട്ടിലുണ്ട്. റാഫേല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചും നേരത്തെ പത്രം രംഗത്തെത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top