Flash News

ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയ സ്ത്രീകളുടെ കണക്ക് പോലീസ് പുറത്തുവിട്ടു

January 5, 2019

sabarimala-4തിരുവനന്തപുരം : ശബരിമലയില്‍ അടുത്ത ദിവസങ്ങളിലായി പത്ത് യുവതികള്‍ ദര്‍ശനം നടത്തിയതായി ഉന്നത പൊലീസ് വൃത്തങ്ങള്‍. വിദേശത്ത് നിന്നെത്തിയ സംഘത്തിലുള്‍പ്പെട്ട 40നും 50നും ഇടയില്‍ പ്രായമുളള യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്നാണ് വിവരം. ഇവരുടെയെല്ലാം പ്രായവും മലകയറിയ തീയതിയും സമയവും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. മൂന്നു ദിവസം മുമ്പ് ശബരിമലയിലെത്തിയ 25 അംഗ മലേഷ്യന്‍ സംഘത്തില്‍ മൂന്ന് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ മലചവിട്ടിയ ശ്രീലങ്കന്‍ യുവതികള്‍ ഉള്‍പ്പെടെ പത്തുപേര്‍ ദര്‍ശനം നടത്തി. സംസ്ഥാനത്ത് വനിതാ മതില്‍ അരങ്ങേറുന്നതിന് മുമ്പും പിമ്പുമായി യുവതികള്‍ മലചവിട്ടിയെന്ന വിവരമാണ് പൊലീസ് നല്‍കുന്നത്.

അതേ സമയം ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ പൊലീസ് ഇത് വരെ തയ്യാറായിട്ടില്ല. യുവതികള്‍ മലചവിട്ടിയ വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. സര്‍ക്കാരിനും പൊലീസിലെ ഉന്നതര്‍ക്കും ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നു. വിദേശത്ത് നിന്നെത്തിയവര്‍ക്ക് പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സംഘങ്ങള്‍ക്കൊപ്പവും 50 വയസ്സില്‍ താഴെയുളള വനിതകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഇത് വരെയുണ്ടായ യുവതീ പ്രവേശം സംബന്ധിച്ച വിശദവിവരങ്ങളും സുരക്ഷ നല്‍കിയത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികളെ കയറ്റിയെന്ന് കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ യുവതികളെത്തിക്കുന്നതെന്നാണ് സൂചന. മുഖ്യമന്ത്രി ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗത്തിലുള്‍പ്പെടെ ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ചിരുന്നു. ഹര്‍ത്താലനുകൂലികളെ പരിഹസിച്ച് കൂടുതല്‍ സ്ത്രീകൾ ശബരിമല കയറുന്നതിനെ സര്‍ക്കാര്‍ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയശേഷമാണ് കൂടുതല്‍ യുവതികളെ എത്തിക്കുന്ന പദ്ധതിയുമായി പൊലീസും സര്‍ക്കാരും മുന്നോട്ട് പോകുന്നതെന്നാണ് വിവരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top