Flash News

ഹര്‍ത്താല്‍ ദിന അക്രമം; വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തി

January 6, 2019 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20190105_191934കൂട്ടിലങ്ങാടി: നിയമവാഴ്ചയെ വെല്ലുവിളിച്ച് ജനങ്ങളുടെ സ്വൈര്യ ജീവിതം തകര്‍ത്ത് തെരുവില്‍ സംഘ് പരിവാര്‍ നടത്തിയ അക്രമ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടിലങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാരെ കര്‍ശനമായി നേരിടാന്‍ പോലീസ് തയ്യാറാവണമെന്നും, നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് കുറ്റക്കാരില്‍ നിന്ന് തന്നെ നഷ്ടം നികത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട മണ്ഡലം ജനറല്‍ സെക്രട്ടറി സി.എച്ച് സലാം, സെക്രട്ടറി കെ സക്കീര്‍, ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ്, കൂട്ടിലങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി ഹംസ, എ.ടി മുഹമ്മദ്, ഇ.സി മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.

IMG_20190105_192028 IMG-20190105-WA0046


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top