Flash News

തായ്‌ലന്‍ഡിനെ മുട്ടുകുത്തിച്ച് ഇന്ത്യ; മെസ്സിയെ പിന്നിലാക്കി ഛേത്രി

January 7, 2019

chettriafcasiancupthailand060119_0അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തായ്‌ലന്‍ഡിനെതിരെ ഇരട്ട ഗോള്‍ നേടി ഇന്ത്യന്‍ താരം സുനില്‍ ഛേത്രി ചരിത്രനേട്ടത്തില്‍. രാജ്യാന്തര ഫുട്‌ബോളില്‍ ഇപ്പോള്‍ സജീവമായ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്ത താരമെന്ന നേട്ടമാണ് ഛേത്രി സ്വന്തമാക്കിയിരിക്കുന്നത്. അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയെ മറികടന്നാണ് ഛേത്രിയുടെ ഈ നേട്ടം. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് പട്ടികയില്‍ ഛേത്രിക്ക് മുമ്പിലുള്ളത്.

ഛേത്രിയുടെ ഗോള്‍ സമ്പാദ്യം 67 ആണ്. മെസി 65 ഗോളുകളാണ് നേടിയിട്ടുള്ളത്. റൊണാള്‍ഡോയ്ക്ക് 85 ഗോളുകളുണ്ട്.

തായ്ലന്‍ഡിനെതിരെ 4-1നാണ് ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. രണ്ട് ഗോളുകളുമായി ഛേത്രി ആഞ്ഞടിച്ച മത്സരത്തില്‍ അനിരുദ്ധ് ഥാപ്പയും ജെജെ ലാല്‍പെഖുലയുമാണ് മറ്റ് രണ്ട് ഗോളുകളും നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു. തേരാസിലിന്റെ വകയായിരുന്നു തായ്ലന്‍ഡിന്റെ മറുപടി ഗോള്‍.

ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച വിജയമാണിത്. ചാമ്പ്യന്‍ഷിപ്പില്‍ 55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വിജയിക്കുന്നത്. 1964ലായിരുന്നു ഇന്ത്യയുടെ അവസാന വിജയം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top