Flash News

റഫാല്‍ ഇടപാട് : നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസ് അവകാശ ലംഘന നോട്ടീസ് നല്‍കി

January 7, 2019

rafale_2ഡല്‍ഹി : ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന് (എച്ച്എഎല്‍) ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കുന്നുവെന്ന ലോക്‌സഭയിലെ പരാമര്‍ശത്തിനെതിരെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് കോണ്‍ഗ്രസ് അവകാശലംഘന നോട്ടീസ് നല്‍കി. കെ.സി വോണുഗോപാലാണ് സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മറുപടി പറയുമ്പോള്‍ എച്ച്എഎല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസിലെ ആരോപണം. നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. അടിയന്തിര പ്രമേയമായി ഇത് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസും കെ.സി വേണുഗോപാല്‍ നല്‍കിയിട്ടുണ്ട്. പ്രതിരോധമന്ത്രിക്കെതിരെ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. സഭയില്‍ കളളം പറഞ്ഞുവെന്നും എച്ച്എഎല്ലിന് കരാറുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് തെളിവ് നല്‍കണമെന്നും ഇല്ലെങ്കില്‍ രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആരോപണത്തിന് മറുപടിയുമായി പ്രതിരോധമന്ത്രി രംഗത്തെത്തി. എച്ച്എഎല്ലിന് നല്‍കിയ കരാറുകളുടെയും രേഖകള്‍ നിരത്തിയായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാര്‍ലമെന്റില്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയം സഭയില്‍ ശക്തമായ രീതിയില്‍ ഉന്നയിക്കാനാണ് കോണ്‍ഗ്രസ് നീക്കം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top