Flash News

ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം: ഡോ. കൂട്ടില്‍ മുഹമ്മദലി

January 7, 2019 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20190106_095226

‘ഖുര്‍ആനറിയാം പൊരുളറിയാം’ മദ്റസ കാമ്പയിന്‍ മലപ്പുറം മേഖലാ മത്സരം വടക്കാങ്ങര എച്ച്.എം.എസ്‌ മദ്രസയില്‍ ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

വടക്കാങ്ങര: വിശുദ്ധ ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചമാണെന്നും അതില്‍ നിന്ന് പ്രസരിക്കുന്ന പ്രകാശത്തിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി പ്രസ്താവിച്ചു. മജ്ലിസ് മദ്രസാ ബോര്‍ഡ് മലപ്പുറം ജില്ലയിലെ മദ്രസാ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘ഖുര്‍ആനറിയാം പൊരുളറിയാം’ കാമ്പയിനിന്റെ ജില്ലാ മത്സരങ്ങള്‍ വടക്കാങ്ങര എച്ച്.എം.എസ് മദ്രസയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം.

മഹല്ല് പ്രസിഡന്റ് എ.സിദ്ദീഖ് ഹസന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഹന്‍ഷില പട്ടാക്കല്‍, ടാലന്റ് പബ്ലിക് സ്കൂള്‍ പ്രിൻസിപ്പല്‍ സിന്ധ്യ ഐസക്, പി.കെ.സയ്യിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മജ്ലിസ് അക്കാദമിക് കൗണ്‍സില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് പി അബ്ദുറഹീം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷമീം അലി ശാന്തപുരം നന്ദിയും പറഞ്ഞു.

ജില്ലയിലെ നൂറോളം മദ്രസകളില്‍ നിന്നുള്ള നാനൂറോളം പ്രതിഭകളാണ് നാല് വേദികളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്.

IMG_20190106_095515

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top