Flash News

ലാല്‍ കെയേഴ്‌സിന്റെ ചികിത്സാ ധനസഹായം കൈമാറി

January 7, 2019

Manoj-K-Jayan-Charityലാല്‍ കെയേഴ്സ് ബഹ്‌റൈന്‍ നടത്തിവരുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി മാസത്തെ സഹായം കൈമാറി. ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് അംഗങ്ങള്‍ സമാഹരിച്ച ചികിത്സാ ധനസഹായം സുപ്രസിദ്ധ സിനിമാതാരം മനോജ് കെ. ജയന്റെ കൈയില്‍ നിന്നും ലാല്‍ കെയേഴ്സ് ബഹ്‌റൈന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ സ്വീകരിക്കുകയും പിന്നീട് ഇരു വൃക്കകളും തകരാറിലായി കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സയിലുള്ള കൊല്ലം, മുണ്ടയ്ക്കല്‍ സന്തോഷ് കുമാറിന്റെ ഭാര്യ ഷൈനിക്കു നാട്ടില്‍ വെച്ച് നേരിട്ട് ആ തുക കൈമാറുകയും ചെയ്തു.

അടിയന്തിരമായി ചെയ്യേണ്ട ശസ്ത്രക്രിയയ്ക്കും, തുടര്‍ചികിത്സയ്ക്കായും സുമനസ്സുകളുടെ കനിവ് തേടിക്കൊണ്ടിരിക്കുകയാണ് ഈ കുടുംബം. സഹായം എത്തിക്കാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക +91- 8129963197.

Shyni-CHarity


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top