Flash News

ഖുര്‍ആന്‍ കാമ്പയിന്‍: കുന്നക്കാവിന് ഓവറോര്‍ ചാമ്പ്യന്‍ഷിപ്പ്

January 8, 2019 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20190108_114702

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ കുന്നക്കാവിന് ഡയറക്ടര്‍ സുശീര്‍ ഹസന്‍ ട്രോഫി സമ്മാനിക്കുന്നു

വടക്കാങ്ങര: മജ്‌ലിസ് മദ്രസാ ബോര്‍ഡ് ജില്ലയിലെ മദ്രസാ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘ഖുര്‍ആനറിയാം പൊരുളറിയാം’ കാമ്പയിനിന്റെ ജില്ലാ മത്സരങ്ങള്‍ വടക്കാങ്ങര എച്ച്.എം.എസ് മദ്രസയിൽ സമാപിച്ചു. അല്‍ മദ്രസത്തുൽ ഇസ്ലാമിയ്യ കുന്നക്കാവ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അസ്സാനവിയ ശാന്തപുരം രണ്ടാം സ്ഥാനവും, അൽ മദ്രസത്തുല്‍ ഇലാഹിയ തിരൂര്‍ക്കാട് മൂന്നാം സ്ഥാനവും നേടി.

വിജയികള്‍ക്കുള്ള ട്രോഫികള്‍ മജ്‌ലിസ് മദ്രസാ ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസന്‍ വിതരണം ചെയ്തു. പി.കെ അബ്ദുല്‍ ഗഫൂര്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ടാലന്റ് പബ്ലിക് സ്കൂള്‍ മാനേജര്‍ കെ യാസിര്‍, മദ്രസാ മാനേജ്മെന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ.പി സലീം, മദ്രസാ ബോര്‍ഡ് അസി. ഡയറക്ടര്‍ ജലീല്‍ മലപ്പുറം, സാറ ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ജില്ലയിലെ നൂറോളം മദ്രസകളില്‍ നിന്നുള്ള നാനൂറോളം പ്രതിഭകളാണ് നാല് വേദികളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. മജ്‌ലിസ് അക്കാദമിക് കൗണ്‍സില്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഐ സമീര്‍ സ്വാഗതവും അസി. കണ്‍വീനര്‍ ഉസ്മാന്‍ അരിപ്ര നന്ദിയും പറഞ്ഞു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top