Flash News

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഇരമ്പി

January 8, 2019 , എഫ്.ഐ.ടി.യു.

IMG-20190108-WA0006

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെയുള്ള പൊതു പണിമുടക്കിനോടനുബന്ധിച്ച് എഫ്.ഐ.ടി.യു അസറ്റ് സമര സമിതി സംഘടിപ്പിച്ച മാര്‍ച്ച്

പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെയുള്ള പൊതു പണിമുടക്കിനോടനുബന്ധിച്ച് എഫ്.ഐ.ടി.യു. അസറ്റ് സമര സമിതി സംഘടിപ്പിച്ച പ്രക്ഷോഭം ജില്ലയില്‍ ഇരമ്പി. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസമാണ്. മറുഭാഗത്ത് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് വേണ്ടി തൊഴിലാളികളുടെയും കര്‍ഷകരുടെയും വ്യാപാരികളുടെയും അവകാശങ്ങളെയും ചവിട്ടി മെതിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരെ ശക്തമായ മുന്നേറ്റം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ഇന്നും നാളെയുമായി നടക്കുന്ന പൊതുപണിമുടക്ക്.

ഫാസിസ്റ്റ് സര്‍ക്കാറിന്റെ അടിത്തറ ഇളകിത്തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഇലക്ഷന്‍ റിസള്‍ട്ട് അതാണ് വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ചരിത്രപരമായ ഈ മുന്നേറ്റത്തില്‍ ജനപക്ഷ രാഷ്ട്രീയ പാര്‍ട്ടിയും അണിചേരുന്നു.

ജില്ലാ പോസ്റ്റോഫീസ് പരിസരത്തു നടന്ന സമരപ്പകല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി സ്റ്റേറ്റ് സെക്രട്ടറി ജോസഫ് ജോണ്‍. കരിം പറളി (FITU ജില്ലാ പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. കെ.സി നാസര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ) മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ വല്ലപ്പുഴ വിഷയാവതരണം നടത്തി. മുഹമ്മദ് അഷ്റഫ് (അസറ്റ് ജില്ലാ പ്രസിഡന്റ് ) സ്വഗതം പറഞ്ഞു.

എം. സുലൈമാന്‍ (വെല്‍ഫെയര്‍ പാർട്ടി സംസ്ഥാന സമിതി അംഗം), അജിത് കൊല്ലങ്കോട് (എഫ്.ഐ.ടി. യു സംസ്ഥാന കമ്മിറ്റി അംഗം), പ്രദീപ് നെന്മാറ (ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി), പി. ഭാസ്കരന്‍ (ബില്‍ഡിംഗ് & കൺസ്‌ട്രക്ഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം), P.A. സലാഹുദ്ധീന്‍ (KSTM ജില്ലാ പ്രസിഡന്റ്), സലീം മുണ്ടൂര്‍ (കേരളാ സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി), M.A. സക്കീര്‍ ഹുസൈന്‍ (കേരളാ ഗസറ്റഡ് ഓഫീസേഴ്സ് മുവ്മെന്റ് ജില്ലാ പ്രസിഡന്റ്), M ദില്‍ഷാദലി (ജില്ലാ എക്സിക്യുട്ടീവ് മെമ്പര്‍ അസറ്റ്), കെ. മൂസ കരിങ്കല്ലത്താണി (ഷോപ്സ് & എസ്റ്റാബ്ലിഷ്മെന്റ്), മുഹമ്മദ് ഫാസില്‍ (എയ്ഡസ് ടീച്ചേഴ്സ്), മണികണ്ഠന്‍ (ഓട്ടോമൊബൈല്‍സ്), ചന്ദ്രന്‍ പുതുക്കോട് (വഴിയോരക്കച്ചവടം), അബ്ദുല്‍ റസാഖ് (ബില്‍ഡിംഗ് & കണ്‍സ്‌ട്രക്ഷന്‍), ഗണേഷ് പറളി (സ്ക്രാപ്പ് വര്‍ക്കേഴ്സ്), ബാബു തരൂര്‍ (ടൈലറിംഗ് & ഗാര്‍മെന്റ്സ് വര്‍ക്കേഴ്സ്), നൂര്‍ജഹാന്‍ (കര്‍ഷക തൊഴിലാളി യൂണിയന്‍), അബ്ദുല്‍ ഖാദര്‍ – മുത്തു (കാറ്ററിംഗ് വര്‍ക്കേഴ്സ് യൂണിയന്‍), സി. രാധാകൃഷ്ണന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ് അംഗം), മൊയ്തീന്‍‌കുട്ടി മാസ്റ്റര്‍ (ജില്ലാ എക്സിക്യുട്ടീവ് അംഗം, ഫാറൂഖ് അസറ്റ് ജില്ലാ സെക്രട്ടറി), രാജാമണി (കാറ്ററിംഗ് ജില്ലാ കമ്മിറ്റി അംഗം), രാജേഷ് ഫ്രറ്റേണിറ്റി മുവ്മെന്റ്) എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

പി. ലുഖ്മാന്‍ (എഫ്.ഐ.ടി.യു സ്റ്റേറ്റ് ട്രഷറര്‍) സമാപന പ്രസംഗം നടത്തി. എ. അസീസ് എഫ്.ഐ.ടി.യു ജില്ലാ സെക്രട്ടറി നന്ദി പറഞ്ഞു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top