Flash News

സാമ്പത്തിക സംവരണം: മലക്കം മറിഞ്ഞ് സി.പി.എം; ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും

January 8, 2019

dc-Cover-85vm9h35kuofqhvgj01hr01u50-20170106071531.Medi_മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിർത്ത് സി.പി.എം കേന്ദ്ര നേതൃത്വം. സാമ്പത്തികസംവരണബില്ല് പിൻവലിക്കണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്. ബില്ല് പാസ്സാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച വേണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പാർലമെന്‍റിൽ സിപിഎം ബില്ലിനെ എതിർത്ത് വോട്ട് ചെയ്യും.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള നിരവധി സിപിഎം നേതാക്കൾ ബില്ലിനെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. പിന്നോക്ക വിഭാഗക്കാരുടെ സംവരണം വെട്ടിക്കുറക്കാതെയുള്ള സംവരണം സ്വാഗതാർഹമെന്നായിരുന്നു കേരളത്തിലെ സിപിഎം നേതാക്കളുടെ പ്രതികരണം. എന്നാൽ വി എസ് അച്യുതാനന്ദൻ ഇതിനെ എതിർത്ത് പ്രസ്താവനയിറക്കിയിരുന്നു. രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ, മുന്നോക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നോക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് വി എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതേസമയം, സാമ്പത്തികസംവരണത്തെ പിന്തുണയ്ക്കുന്നുവെന്നതാണ് സിപിഎം പാർട്ടി കോൺഗ്രസിന്‍റെ പ്രഖ്യാപിതനിലപാടെന്നും ആ നിലപാടിൽ സിപിഎം ഉറച്ചു നിൽക്കുന്നുവെന്നും പിബി വ്യക്തമാക്കുന്നു. എന്നാൽ സംവരണപരിധി നിശ്ചയിച്ചതിൽ അശാസ്ത്രീയതയുണ്ടെന്നും എട്ട് ലക്ഷത്തിൽത്താഴെ വാർഷികവരുമാനമുള്ള എല്ലാവർക്കും സാമ്പത്തികസംവരണത്തിന് അർഹത നൽകുന്നത് യഥാർത്ഥ പിന്നോക്കക്കാരെ തഴയുമെന്നുമാണ് സിപിഎം പറയുന്നത്.

ഇപ്പോഴത്തെ സംവരണബില്ല് തൽസ്ഥിതിയിൽ അവതരിപ്പിക്കുകയോ പാസ്സാക്കുകയോ ചെയ്യരുതെന്നും ബില്ല് പിൻവലിക്കണമെന്നുമാണ് സി.പി.എം പൊളിറ്റ് ബ്യൂറോയുടെ ആവശ്യം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉയര്‍ന്ന ജാതിക്കാര്‍ക്ക് സംവരണം നല്കാന്‍ ഭരണഘടനാ ഭേഗദതി ചെയ്യണം. എന്നാല്‍ സംവരണത്തിന്റെ നിയമസാധുത മറികടക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. സുപ്രീം കോടതിയില്‍ സംവരണ ബില്ലിന്റെ സാധുത പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടന അനുശാസിക്കുന്ന സംവരണം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് മാത്രമേ ബാധകമാകുകയുള്ളൂ. 1993ലെ 9 ജഡ്ജിമാരുടെ ബെഞ്ചിന്റെ വിധിയാണ് സംവരണത്തെകുറിച്ചുള്ള ഭരണഘടനാ അനുശാസിക്കുന്ന വിധി പറഞ്ഞത്. ഇന്ദിര സ്വാഹ്നേയിയും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസാണ് സംവരണവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ നിര്‍ണായക വിധികളിലൊന്ന്.

ഈ വിധിയില്‍ സംവരണം 50 ശതമാനത്തിലധികം ഉണ്ടാകരുതെന്നും ഭരണഘടന സംവരണത്തിന് യൊതോരു വിലക്കും നല്കുന്നില്ലെങ്കിലും ഭരണഘടനാതത്വം പ്രകാരം ആനുപാതികമായ സമത്വമല്ല സന്തുലിതമായ സമത്വമാണ് ഈ വിഷയത്തില്‍ വേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഏതു വിധേനേയുള്ള സംവരണവും 50 ശതമാനത്തിലധികം വരുന്നത് ഭരണഘടന അനുശാസിക്കുന്നില്ലെന്നും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തിക സംവരണവും അന്ന് കോടതി വിലക്കിയിരുന്നു.

ഭരണഘടനാ വിദഗ്ധരും നിയമവിദഗ്ധരും കേന്ദ്രസര്‍ക്കാറിന്റെ സംവരണ നീക്കം നിയമപരമല്ലെന്നും ഇതിന് ഭരണഘടനാ സാധുതയില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനാ ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്റിന്റെ അനുമതി വേണം. അതായത് പാര്‍ലമെന്റിന്‍റെ സ്‌പെഷല്‍ മെജോറിറ്റിയുടെ വോട്ടിനൊപ്പം പകുതിയിലധികം സംസ്ഥാന നിയമസഭകളുടെയും അനുമതി. വേണമെന്നിരിക്കെ ഇത് അത്ര കണ്ട് എളുപ്പമായിരിക്കില്ല. ഇനി അനുമതി ലഭിച്ചാല്‍ തന്നെ സംവരണ ബില്‍ നിയമകടമ്പകള്‍ മറികടക്കണം, എന്നാല്‍ 1993ല്‍ സുപ്രീംകോടതി സാമ്പത്തിക സംവരണം ഒഴിവാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാറിന്‍റെ സാമ്പത്തിക സംവരണം നിയമത്തിന്‍റെ സൂക്ഷ്മപരിശോധന മറികടക്കാനാകില്ലെന്ന് നിയമവിദഗ്ധര്‍ ആവര്‍ത്തിക്കുന്നു. 50 ശതമാനമാണ് സംവരണത്തിന്റെ പരിധി എന്ന് സുപ്രീം കോടതി നേരത്തെ നിര്‍ണയിച്ചതാണ്. അതിനാല്‍ ഭരണഘടനയുടെ അടിസ്ഥാനത്തെ മറികടക്കാന്‍ സാധിക്കില്ല. പുതിയ സംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top