Flash News

സാമ്പത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

January 9, 2019

newsrupt_2019-01_b3e5c7ce-88d0-4f5a-afae-c6eb5ffae579_rajya_sabha_pti_650_650x400_81521578001ലോക്‌സഭ പാസാക്കിയ സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ലോക്‌സഭ വന്‍ഭൂരിപക്ഷത്തോടെയാണ് ഇന്നലെ ബില്‍ പാസാക്കിയത്. 323 പേര്‍ ലോക്‌സഭയില്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ മൂന്ന് പേര്‍ മാത്രമാണ് എതിര്‍ത്തത്. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചിരുന്നു. അതിനാല്‍ രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാരിന് ബില്‍ പാസാക്കിയെടുക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല.

ബില്‍ അവതരിപ്പിച്ചപ്പോള്‍ ഒരു പാര്‍ട്ടിയും എതിര്‍ത്തില്ലെങ്കിലും ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സിപിഐഎമ്മും മറ്റ് പാര്‍ട്ടികളും എതിര്‍പ്പുമായി രംഗത്ത് എത്തി. തിരക്കിട്ട് ബില്‍ കൊണ്ടുവരുന്ന സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയാണ് പ്രശ്‌നമെന്ന് പറഞ്ഞ കോണ്‍ഗ്രസിന്റെ കെവി തോമസ് സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി.

മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുവാനാണ് ബില്‍ കൊണ്ടുവന്നത്. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ കുറവുള്ള മുന്നോക്ക വിഭാഗക്കാര്‍ക്ക് ഇതുവഴി സംവരണം ലഭ്യമാകും. സാമ്പത്തിക സംവരണത്തിലൂടെ സാമ്പത്തിക നീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന ഭേദഗതി സിപിഐഎം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ വൈകിയതുകൊണ്ട് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. സിപിഎം ലോക്സഭാ കക്ഷി നേതാവ് പി കരുണാകരന്‍ എംപിയാണ് ഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിച്ചത് എന്നാല്‍ വൈകിയതിനാല്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

രാജ്യസഭ ബില്‍ പരിഗണിക്കവെ ഭേദഗതി മുന്നോട്ട് വയ്ക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളില്‍ സാമ്പത്തിക സംവരണത്തിന് ബില്‍ വ്യവസ്ഥ ചെയ്യുന്ന ഭാഗത്താണ് ഭേദഗതി ആവശ്യപ്പെടുന്നത്. സ്വകാര്യ മേഖലയിലെ ജോലികളിലും സംവരണം വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

നേരത്തെ ലോക്സഭയില്‍ സാമ്പത്തിക സംവരണ ബില്‍ ചര്‍ച്ചചെയ്തപ്പോള്‍ ബില്ലിനോട് എതിര്‍പ്പില്ലെന്നായിരുന്നു സിപിഎം നിലപാട്. തത്വത്തില്‍ എതിര്‍പ്പില്ലെന്നും ബില്‍ കൊണ്ടുവന്ന രീതിയോട് വിയോജിക്കുന്നെന്നും സിപിഎം ചര്‍ച്ചയില്‍ വ്യക്തമാക്കി.

ബില്‍ വീണ്ടും സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്പീക്കര്‍ ആവശ്യം നിഷേധിച്ചതോടെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സഭ ബഹിഷ്‌കരിച്ചു. രാജ്യസഭയില്‍ പ്രതിപക്ഷം ബില്ലിനെ എതിര്‍ത്താല്‍ തെരഞ്ഞെടുപ്പില്‍ ഇത്‌ ചര്‍ച്ചാവിഷയമാക്കാനായിരിക്കും ബിജെപി ശ്രമം.

ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ കക്ഷികളുടെ തീരുമാനത്തിനെതിരെ വി.ടി. ബല്‍‌റാം എം എല്‍ എ

alfazinNewsa38b90bc-b1b0-4053-b02e-e2f5c624ae7fതൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങള്‍ മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂവെന്നും ബ്രാഹ്മണ്യത്തിനെതിരായ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നുവെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവര്‍ണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിലാണ് എല്ലാവര്‍ക്കും ഒരേ ശബ്ദമുള്ളതെന്നും ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ത്ത മൂന്ന് പേരില്‍ ഒരാളായ ഇ ടി മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലിനെ കോണ്‍ഗ്രസും സിപിഐഎമ്മും അടക്കം പിന്തുണച്ചിരുന്നു.323 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ മൂന്ന് പേര്‍ മാത്രമാണ് എതിര്‍ത്തത്. മുസ്ലീം ലീഗും എഐഎംഇഐഎം എംപി അസദുദ്ദീന്‍ ഉവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തു. അണ്ണാ ഡിഎംകെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും.

ബില്‍ ഭരണഘടനയ്‌ക്കെതിരാണെന്നും നിയമ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു മൂവരും ബില്ലിനെ എതിര്‍ത്തത്.സംവരണം മുന്നോക്ക വിഭാഗക്കാരും പിന്നോക്ക വിഭാഗക്കാരും തമ്മിലുള്ള അകലം കുറയ്ക്കാനുള്ളതാണെന്നും ദാരിദ്ര നിര്‍മാര്‍ജനം സര്‍ക്കാരിന്റെ ജോലിയാണെന്നും മുസ്ലിം ലീഗ് എംപി ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയിരുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.

ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവര്‍ണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ ശബ്ദം

ശ്രീ ഇ ടി മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു എന്നതില്‍ ഏറെ അഭിമാനം തോന്നുന്നു.

ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടണമെന്ന് ആവശ്യമുയര്‍ത്തിക്കൊണ്ടായിരുന്നു കോണ്‍ഗ്രസ് പിന്തുണച്ചത്. സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നെന്ന് കോണ്‍ഗ്രസ് എംപി കെവി തോമസ് വ്യക്തമാക്കിയിരുന്നു.എന്നാല്‍ നിയമം തിരക്കിട്ട് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയാണ് പ്രശ്നമെന്നും കെ വി തോമസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top