Flash News

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സല്‍വാനിയ കേരളാ ചാപ്റ്റര്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു

January 9, 2019 , സന്തോഷ് എബ്രഹാം

e8e41c31-a19e-4d45-9bdd-6826c7255feeഫിലാഡല്‍ഫിയ: ചരിത്ര നഗരമായ ഫിലാഡല്‍ഫിയായില്‍ വച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് പെന്‍സല്‍വാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുട 70-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 26-ാം തീയ്യതി ശനിയാഴ്ച 4.30 pm മുതല്‍ ക്രിസ്‌തോസ് മാര്‍ത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gantry Rd, Philo, PA-19115) നടത്തപ്പെടുന്നു.

ഈ മീറ്റിംഗില്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ യു എസ് എ യിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. പബ്ലിക്ക് മീറ്റിംഗിന് ശേഷം പ്രോഗ്രാം കണ്‍വീനര്‍ ജീമോന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നൃത്ത്യനൃത്തങ്ങളും ഗാന സന്ധ്യയും അരങ്ങേറുന്നതാണ്. പ്രമുഖ ഡാന്‍സ് ഗ്രൂപ്പുകളായ മാതാ ഡാന്‍സ് അക്കാഡമിയും, ഭരതം ഡാന്‍സ് അക്കാഡമിയും ശ്രീ ബേബി തടവനാലിന്റെയും, നിമ്മി ദാസിന്റ ഗ്രൂപ്പുകള്‍ നടന വിസ്മയം അണിയിച്ചൊരുക്കുന്നതാണ്. ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിലേക്കും, കലാ സന്ധ്യയിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് – സന്തോഷ് ഏബ്രഹാം 215 605 6914, ജനറല്‍ സെക്രട്ടറി – ഷാലു പുന്നൂസ് 201 482 9123, ട്രഷറര്‍ – ഫിലിപ്പോസ് ചെറിയാന്‍ 215 605 7310, പി ആര്‍ ഒ – കുര്യന്‍ രാജന്‍ 610 457 5868.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top