Flash News

മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിഷേധിച്ചു

January 9, 2019 , എഫ്‌ഐ‌ടിയു

downloadപെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മാര്‍ക്കറ്റിലെ CITU, INTUC, STU അടക്കമുള്ള ചുമട്ട് തൊഴിലാളികള്‍ ദ്വിദിന ദേശീയ പണിമുടക്ക് പരാജയപ്പെടുത്താന്‍ ശ്രമിച്ചതില്‍ ആള്‍ കേരള മത്സ്യത്തൊഴിലാളി യൂണിയന്‍ (FlTU) പ്രതിഷേധിച്ചു.

ദേശീയ പണിമുടക്ക് വിജയിപ്പിക്കേണ്ട മുഖ്യധാരാ തൊഴിലാളി സംഘടനകള്‍ തന്നെ ഇത്തരം നിലപാട് എടുക്കുന്നത് തൊഴിലാളി വഞ്ചനയാണെന്ന് യൂണിയന്‍ കുറ്റപ്പെടുത്തി. യൂണിയന്‍ യൂണിഫോമുകള്‍ ഒഴിവാക്കി മത്സ്യം മാര്‍ക്കറ്റില്‍ ഇറക്കി വില്‍പന നടത്താനായിരുന്നു ചുമട്ടു തൊഴിലാളി യൂണിയനുകളുടെ പദ്ധതി. 600 ഓളം വരുന്ന പെരിന്തല്‍മണ്ണ മത്സ്യ മാര്‍ക്കറ്റിലെ ചെറുകിട കച്ചവടക്കാര്‍ ഒന്നിച്ചുനിന്നു ചെറുത്തു നിന്നതോടുകൂടി ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഈ സമരത്തിന്റെ പേരില്‍ ഏതെങ്കിലും തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി സ്വീകരിച്ചാല്‍ ശക്തമായി പ്രതികരിക്കാനും യൂണിയന്‍ തീരുമാനിച്ചു.

യൂണിയന്‍ പ്രസിഡന്റ് ആരിഫ് ചുണ്ടയില്‍, ജനറല്‍ സെക്രട്ടറി ഫാറൂഖ് നെന്മിനി, ഖാദര്‍ അങ്ങാടിപ്പുറം, മുനീര്‍ പച്ചാപ്പ, അയ്യൂബ് കുന്നക്കാവ്, കുഞാപ്പ അങ്ങാടിപ്പുറം, ഫസല്‍ തിരൂര്‍ക്കാട്, കുഞ്ഞിപ്പ കട്ടുപ്പാറ, അബൂബക്കര്‍ പി.ടി, സമദ് ചെറുകര, ഹാരിസ് വലിയങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top