Flash News

ഡോ. ആലു കെ മുഹമ്മദിന് യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ പുരസ്‌കാരം

January 9, 2019 , മീഡിയ പ്ലസ്

DR ALU K MOHAMMED HONOURED

യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ഡോ. ആലു കെ മുഹമ്മദിന് പ്രസിഡന്റ് ഡോ. എസ്. ശെല്‍വിന്‍ കുമാര്‍ സമ്മാനിക്കുന്നു. ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍, പ്രമുഖ സംരംഭകന്‍ എം.എസ്. ബൂഖാരി, ഐ.ബി.പി.സി ജനറല്‍ സെക്രട്ടറി സുമിത് മല്‍ഹോത്ര എന്നിവര്‍ സമീപം

ദോഹ : ഖത്തറിലെ സംരംഭകനും സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വവുമായ ഡോ. ആലു കെ. മുഹമ്മദിന് അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം.

ദോഹ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. എസ്. ശെല്‍വിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു.

ഗള്‍ഫിലെ ഡ്രീം ഫൈവ് ഗ്രൂപ്പ്, കേരളത്തിലെ മെക്‌സിക്കോ മെന്‍സ് വെയര്‍, ഗ്രൂപ്പ് ബിസിനസ് സെന്റര്‍ എന്നിവയുടെ അമരക്കാരനായ ഡോ. ആലു കെ. മുഹമ്മദ് മികച്ച സംരംഭകനും ജീവകാരുണ്യപ്രവര്‍ത്തകനുമാണെന്നതാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും ശ്രദ്ധേയനാണ് ഡോ. ആലു കെ. മുഹമ്മദ്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top