Flash News

ശബരിമല ദര്‍ശനം നടത്തിയെന്ന് യുവതി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഫേസ്ബുക്ക് കൂട്ടായ്മ

January 9, 2019

sabarimala-manjuസന്നിധാനം: ശബരിമലയില്‍ പ്രവേശിച്ചുവെന്ന് വെളിപ്പെടുത്തലുമായി ഒരു യുവതി കൂടി. കൊല്ലം സ്വദേശി മഞ്ജുവാണ് താന്‍ ശബരിമലയില്‍ പ്രവേശിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തെ പ്രോത്സാഹിപ്പിക്കാനായി രൂപീകരിച്ച ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജുവിന്റെ വെളിപ്പെടുത്തല്‍. താന്‍ സന്നിധാനത്ത് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

പൊലീസ് സുരക്ഷയില്ലാതെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്ന് മഞ്ജു പറഞ്ഞു. ഇതിനു മുന്‍പും ശബരിമല ദര്‍ശനം നടത്താന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. വലിയ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചതോടെ പിന്തിരിയുകയായിരുന്നു. പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു ഇന്നലത്തെ സന്ദര്‍ശനം.

ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തിയെന്നും ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെ ഇവര്‍ അവകാശപ്പെടുന്നു. രാവിലെ 10.30 ഓടെ മഞ്ജു തിരിച്ച് പമ്പയിലെത്തി മടങ്ങി. കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവാണ് എസ്പി മഞ്ജു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top