Flash News

കോഴിക്കോട് മുൻ കളക്ടർ ടി.ഒ സൂരജിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

January 9, 2019

22-sooraj

കൊച്ചി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്‍റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 4 വാഹനങ്ങളും 13 ഇടങ്ങളിലെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.

ടി ഒ സൂരജ് വരവിൽ കവിഞ്ഞ് സ്വത്തുസമ്പാദിച്ചതായി സംസ്ഥാന വിജിലൻസും നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു എൻഫോഴ്സ്മെന്‍റ് അന്വേഷണം. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തൽ.

സൂരജിനു വരുമാനത്തേക്കാൾ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്നാണ് 2016ൽ വിജിലൻസ് ലോകായുക്തയെ അറിയിച്ചത്. കേരളത്തിലും കർണാടകയിലുമായി ആഡംബര ഫ്ലാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു ടി ഒ സൂരജ്. കോഴിക്കോട് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top