Flash News

ഹര്‍ത്താല്‍ ദിനത്തില്‍ ബാങ്ക് ആക്രമണം; രണ്ടു പേരെ കസ്റ്റഡിയിലെടുത്തു

January 10, 2019

134169_1547026059തിരുവനന്തപുരത്ത് എസ്ബിഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ എന്‍ജിഒ യൂണിയന്റെ രണ്ട് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശോകന്‍, ഹരിലാല്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇനി 13 പേര്‍ പിടിയിലാകാനുണ്ട്.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

അക്രമം നടത്താനെത്തിയ സംഘം മാനേജറുടെ ക്യാബിനിലെത്തി ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗം നടന്ന സമരപ്പന്തലിന് തൊട്ടടുത്തുള്ള ബാങ്കിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്. ഇവര്‍ മാനേജരെ ഭീഷണിപ്പെടുത്തുകയും മേശയും കംപ്യൂട്ടറും ഫോണും അടിച്ചുതകര്‍ക്കുകയും ചെയ്തു. പണിമുടക്ക് ദിനത്തിൽ ബാങ്ക് തുറന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ ബ്രാഞ്ചിലായിരുന്നു സമരക്കാരുടെ അക്രമം. പ്രകോപനമില്ലാതെയാണ് സമരക്കാര്‍ ആക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. ജീവനക്കാരെ സമരാനുകൂലികള്‍ ഭീഷണിപ്പെടുത്തിയെന്നും മാനേജര്‍ പ്രതികരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top