Flash News

മിഡ്‌ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷം

January 10, 2019 , ജിനേഷ് തമ്പി

Itinerary perunnal-1ന്യൂജേഴ്‌സി : മിഡ്‌ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ സ്‌തെപ്പാനോസ് സഹദായുടെ തിരുനാള്‍ ആഘോഷ ചടങ്ങുകള്‍ ജനുവരി 11,12 (വെള്ളി /ശനി )തീയതികളില്‍ ക്രമീകരിച്ചിരിക്കുന്നു

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാര്‍മീകത്വത്തില്‍ നടക്കുന്ന തിരുന്നാള്‍ ആഘോഷ ചടങ്ങുകളില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ലിന്‍ഡന്‍ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ് ,സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഡോവര്‍ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയല്‍, സെന്റ് ഗ്രീഗോറിയോസ് ക്ലിഫ്ടണ്‍ പള്ളി വികാരി റവ:ഫാ.ഷിനോജ് തോമസ് എന്നിവര്‍ സഹകാര്‍മീകത്വം വഹിക്കും

തിരുന്നാള്‍ ആഘോഷ ചടങ്ങുക്കള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 11 വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് സന്ധ്യാ നമസ്‌കാരവും അതിനെ തുടര്‍ന്ന് ഏഴു മണിക്ക് ദേവാലയത്തിലെ ഗായക സംഘം അവതരിപ്പിക്കുന്ന ഭക്തിഭക്തിസാന്ദ്രമായ ഗാനാലാപനവും ഉണ്ടായിരിക്കും. പെരുന്നാളിനോട് അനുബന്ധിച്ചു Rev . Dn . ഷോണ്‍ തോമസ് നയിക്കുന്ന പ്രഭാഷണം വൈകുന്നേരം 7:30 നാണു ക്രമീകരിച്ചിരിക്കുന്നത്. 8 :30 നു പ്രദക്ഷിണവും അതിനെ തുടര്‍ന്ന് ഒന്‍പതു മണിക്ക് ആശീര്‍വാദ ചടങ്ങുകളും, വിശ്വാസികള്‍ക്കായി ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്

ജനുവരി 12 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും 10 മണിക്ക് അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാര്‍മീകത്വത്തില്‍ വിശുദ്ധ കുര്‍ബാനയും. 12 മണിക്ക് പ്രഭാഷണവും അതിനെ തുടര്‍ന്ന് ആശീര്‍വാദ ചടങ്ങും, തിരുന്നാള്‍ ആഘോഷങ്ങളില്‍ സംബന്ധിക്കുന്ന എല്ലാ വിശ്വാസികള്‍ക്കുമായി ഉച്ചഭക്ഷണവും സജ്ജമാക്കിയിട്ടുണ്ട്.

സെന്റ് സ്റ്റീഫന്‍സ് ദേവാലയ വികാരി റവ:ഫാ. ബാബു .കെ.മാത്യു സമീപ ഇടവകളിലേതു ഉള്‍പ്പെടെ എല്ലാ വിശ്വാസി സമൂഹത്തിനോടും തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിനിര്‍ഭരം പങ്കെടുക്കുവാനും ദൈവതിരുനാമത്തില്‍ അനുഗ്രഹം പ്രാപിക്കുവാനും ആവശ്യപ്പെട്ടു.

കെ ജി തോമസ് തിരുന്നാള്‍ ആഘോഷ പരിപാടികളുടെ കോ ഓര്‍ഡിനെറ്റര്‍ സ്ഥാനം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ:ഫാ. ബാബു .കെ.മാത്യു (201 562 6112)
സെക്രട്ടറി : ജെറീഷ് വര്‍ഗീസ് (201 621 1003 )
ട്രെഷറര്‍ : ജോസ് തോമസ് (201 983 9025 )
പെരുന്നാള്‍ കോ ഓര്‍ഡിനെറ്റര്‍: ശ്രീ കെ ജി തോമസ് (201 981 6120 )

Itinerary perunnal


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top