Flash News

അയോദ്ധ്യ കേസ്: ജസ്റ്റിസ് യു.യു ലളിത് പിന്മാറി; 29ന് വീണ്ടും പരിഗണിക്കും

January 10, 2019 , .

661016-435722-babri-scന്യൂഡല്‍ഹി: അയോദ്ധ്യഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചില്‍ നിന്നും ജസ്റ്റിസ് യു.യു ലളിത് പിന്മാറി. ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജനുവരി 29ലേക്ക് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗായി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ നിന്നാണ് യു.യു ലളിത് പിന്മാറിയത്. 29ല്‍ പുതിയ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ പുതിയ ബെഞ്ചായിരിക്കും കേസില്‍ വാദം കേള്‍ക്കുക.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഈ മാസം 29ന് മുമ്പായി സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. രാവിലെ പത്തരയോടെയാണ് അഞ്ചംഗഭരണഘടനാ ബെഞ്ച് അയോദ്ധ്യ കേസ് പരിഗണിച്ചത്. ഇന്ന് തന്നെ വിശദമായ വാദം തുടങ്ങാന്‍ തയ്യാറാണെന്ന് സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഇന്ന് വാദം കേള്‍ക്കുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും വാദം കേള്‍ക്കല്‍ തുടങ്ങുന്നതിന്റെ തീയതി തീരുമാനിക്കുക മാത്രമേ ചെയ്യൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.

യു.യു.ലളിത് അഭിഭാഷകനായിരുന്ന സമയത്ത് ബാബ്‌റി മസ്ജിദ് തകര്‍ത്തുതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കല്യാണ്‍ സിങിനായി ഹാജരായിരുന്നുവെന്ന് മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ദിവാന്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് യു.യു.ലളിത് പിന്‍മാറിയത്.

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുള്‍പ്പെട്ട ബെഞ്ച് കേസ് നേരത്തേ പരിഗണിച്ചിരുന്നെങ്കിലും അത് ഒരു ഭൂമിത്തര്‍ക്കമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വാദം കേള്‍ക്കാനായി ഭരണഘടനാ ബഞ്ചിനു രൂപം നല്‍കുകയായിരുന്നു.

നേരത്തേ അലഹബാദ് ഹൈക്കോടതി അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഉത്തരവിട്ടിരുന്നു. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചുനല്‍കിയ വിധിക്കെതിരെ 16 ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്.

യു.യു.ലളിതിനെ കൂടാതെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു ബെഞ്ച്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top