Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി

January 10, 2019 , ജോഷി വള്ളിക്കളം

Pics Chrstmas New year celebrationഷിക്കാഗോ – ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് – പുതുവത്സര ആഘോഷങ്ങള്‍ പ്രസിഡന്‍റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ചര്‍ച്ചസിന്‍റെ പ്രസിഡന്‍റ് റവ. ജോണ്‍ മത്തായി നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയില്‍ സെക്രട്ടറി ജോഷി വള്ളിക്കളം ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ടെസ ചുങ്കത്തിന്‍റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച മീറ്റിംഗില്‍ ജോ. സെക്രട്ടറി സാബു കട്ടപ്പുറം എം.സി. ആയിരുന്നു. സന്തോഷ് കുര്യന്‍ പൊളിറ്റിക്കല്‍ ഫോറത്തിനെക്കുറിച്ചുള്ള വിവരങ്ങളും യൂത്ത് പ്രതിനിധി കണ്‍വീനര്‍ കവലയ്ക്കല്‍ യുവജനങ്ങളുടെ പ്രവര്‍ത്തന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവച്ചു.

ജോ. ട്രഷറര്‍ ഷാബു മാത്യു ഈ പരിപാടിയുടെ സ്പോണ്‍സര്‍മാരായി മുന്നോട്ട് വന്ന് സഹായിച്ച എല്ലാവരേയും സദസിനു പരിചയപ്പെടുത്തി. മെഗാ സ്പോണ്‍സര്‍ മെയിന്‍ലാന്‍ഡ് ഇന്ത്യ കേറ്ററിംഗിനു വേണ്ടി ബ്ലസന്‍ ജോര്‍ജ് അനുമോദനഫലം സ്വീകരിച്ചു. ഗ്രാന്‍റ് സ്പോണ്‍സര്‍മാരായ അലക്സ് & അച്ചാമ്മ മരുവത്തറ, അറ്റോര്‍ണി ജിമ്മി വാച്ചാച്ചിറ, സര്‍ട്ടീഫൈഡ് അക്കൗണ്ടിംഗ്, അറ്റോര്‍ണി ദീപ പോള്‍, അച്ചീവ് റിയല്‍ എസ്റ്റേറ്റ് എന്നിവരും മുഖ്യാധിഥിയില്‍ നിന്നും അനുമോദനഫലകം സ്വീകരിച്ചു. മറ്റ് സ്പോണ്‍സേഴ്സ് ഗ്യാസ് ഡിപ്പോ, എബി ഇലക്കാട്ട്, ഡോ. സൂസന്‍ ഇടുക്കുതറയില്‍, മോഹന്‍ സെബാസ്റ്റ്യന്‍, അശോക് ലക്ഷ്മണന്‍, ഡോ. എലിസബത്ത് മാഞ്ഞൂരാന്‍, ജോണ്‍സന്‍ മാളിയേക്കല്‍, കൈരളി ഫുഡ്, സ്പീന്‍ സിറ്റി പ്രൊഡക്ഷന്‍സ്, ബ്രിസ്റ്റോല്‍ പാലസ് ബാന്‍ക്വറ്റ്, സ്റ്റൈല്‍ & കേള്‍സ് ബ്യൂട്ടീ സലണ്‍, കെ.ഒ. ജോസ്, ടോമി വെള്ളൂക്കുന്നേല്‍, ഡോ. മാത്യു ജോസഫ്, റോയല്‍ മലബാര്‍ ഫുഡ്, അറ്റോര്‍ണി ടീന തോമസ്, അറ്റോര്‍ണി സ്റ്റീവ് ക്രിഫേസ്, സഞ്ചു മാത്യു, ജോസഫ് തേവര എന്നിവരായിരുന്നു. ട്രഷറര്‍ ജിതേഷ് ചുങ്കത്ത് ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ മുന്‍ പ്രസിഡന്‍റുമാരായ ജോസഫ് നെല്ലുവേലി, പി.ഒ. ഫിലിപ്പ്, വര്‍ഗീസ് കെ. ജോണ്‍, അഗസ്റ്റിന്‍ കരിംകുറ്റിയില്‍, ജയിംസ് കട്ടപ്പുറം, സ്റ്റാന്‍ലി കളരിക്കമുറിയില്‍, ബെന്നി വച്ചാച്ചിറ, സണ്ണി വള്ളിക്കളം, ടോമി അബേറോട്ട് എന്നിവരുടെ സാന്നിദ്ധ്യവും ഫൊക്കാന ജോ. ട്രഷറര്‍ പ്രവീണ്‍ തോമസ്, ഫോമ ആര്‍.വി.പി. ബിജി എടാട്ട്, ഫോമ മുന്‍ ട്രഷറര്‍ ജോസി കുരിശുങ്കല്‍ മിഡ് വെസ്റ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജോണ്‍ പാട്ടപ്പതി, കേരള അസോസിയേഷന്‍ പ്രസിഡന്‍റ് ജോര്‍ജ് പാലമറ്റം എന്നിവരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. ഷിക്കാഗോ മലങ്കര ചര്‍ച്ചിലെ ഫാ. ബാബു മഠത്തിപറമ്പിലിന്‍റേയും സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ഫാ. ഹാം ജോസിന്‍റെയും സാന്നിദ്ധ്യം അനുഗ്രഹീതമായി.

പൊതുസമ്മേളനത്തിനുശേഷം രണ്ടു മണിക്കൂര്‍ നീണ്ട മനോഹരമായ കലാപാരിപാടികള്‍ നടത്തി. ബോര്‍ഡ് മെമ്പേഴ്സ് ആയ സന്തോഷ് കുര്യന്‍, ഷൈനി ഹരിദാസ്, ആഗ്നസ് തെങ്ങുമൂട്ടില്‍ എന്നിവരാണ് കലാപരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്തത്. ജിനു വര്‍ഗ്ഗീസ്, തോമസ് ഒറ്റക്കുന്നേല്‍, എസ്. എസ്. ആര്‍. ഷിക്കാഗോ, ലിന്‍സി വടക്കുംചേരി എന്നിവര്‍ കോര്‍ഡിനേറ്റ് ചെയ്ത ഡാന്‍സുകളും ജെസി തരിയത്ത്, ശാന്തി ജയ്സന്‍ എന്നിവര്‍ കോര്‍ഡിനേറ്റ് ചെയ്ത ഗാനങ്ങളും വളരെ മനോഹരങ്ങളായിരുന്നു. കാല്‍വീന്‍ കവലയ്ക്കലും ആതിര മണ്ണംചേരിലും അവതാരകരായി പരിപാടികള്‍ ഭംഗിയാക്കി. ഭക്തി ഗാനങ്ങളുടെ ലിറിക്സ് എഴുതിയ മോഹന്‍ സെബാസ്റ്റ്യനെ മീറ്റിംഗില്‍ വച്ച് അനുമോദിച്ചു. മനോജ് അച്ചേട്ട് കോര്‍ഡിനേറ്റ് ചെയ്ത റാഫിള്‍ ഡ്രോയില്‍ വിജയിച്ച ഷീബ ഷാബുവിന് 65 ഇഞ്ച് ടി.വി.യും ജോയല്‍ തലയ്ക്കലിന് പ്രവീണ്‍ തോമസ് സ്പോണ്‍സര്‍ ചെയ്ത ടാബ്ലറ്റും സമ്മാനമായി നല്‍കി.

ബാബു മാത്യു, ചാക്കോ മറ്റത്തിപറമ്പില്‍, ലൂക്ക് ചിറയില്‍, ആല്‍വിന്‍ ഷിക്കോര്‍, സജി മണ്ണം ചേരില്‍, ലീല ജോസഫ്, മേഴ്സി കുര്യാക്കോസ്, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍, ടോബിന്‍ മാത്യു, ജിമ്മി കണിയാലി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top