Flash News

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഭാര്യയുമായി പിരിഞ്ഞു; പിരിഞ്ഞത് കാമുകിയെ സ്വന്തമാക്കാന്‍

January 10, 2019

jeff-bezos-is-getting-divorce-over-fling-with-movie-moguls-wife-pp-1ആമസോണ്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവും ലോകത്തെ കോടീശ്വരന്മാരിൽ ഒരാളുമായ ജെഫ് ബെസോസും ഭാര്യയും എഴുത്തുകാരിയുമായ മാക്കന്‍സിയും 25 വർഷത്തെ ദാമ്പത്യത്തിനു ശേഷം വേര്‍പിരിഞ്ഞു. ഇവർക്ക് നാലു മക്കളുമുണ്ട് . മാക്കന്‍സിയുമായുളള വിവാഹബന്ധം വേര്‍പ്പെടുത്തിയ ജെഫ്, തന്റെ സുഹൃത്തും ഹോളിവുഡ് നിര്‍മ്മാതാവുമായ പാട്രിക് വൈറ്റ്‌സെല്‍സിന്റെ ഭാര്യയും ടിവി അവതാരികയുമായ ലോറന്‍സ് സാഞ്ചെസിനെ വിവാഹം കഴിക്കാനാണ് പദ്ധതിയിടുന്നത്‌.

മാക്കൻസിയുമായുള്ള 25 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതായി ജെഫ് ബെസോസ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് വേര്‍പിരിയല്‍ നടന്നതെന്ന് ഇരുവരും പറഞ്ഞു. ബന്ധം പിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടരുമെന്ന് ജെഫ് പറയുന്നു. ജെഫിന് ലോറന്‍സ് സാഞ്ചെസുമായുള്ള രഹസ്യബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത് മാക്കൻസിയുമായി പിരിയാനുള്ള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. ലോറന്‍സ് സാഞ്ചെസ് വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം തന്നെ ഭര്‍ത്താവ് പാട്രിക് വൈറ്റ്സെൽസുമായി അകന്നിരുന്നു.

1993-ലായിരുന്നു ജെഫിന്റെയും മാക്കന്‍സിയുടെയും വിവാഹം. 48 വയസ്സുളള മാക്കന്‍സി നോവലുകൾ എഴുതിയിട്ടുണ്ട്. ലോകത്തിലെ സമ്പന്നവനിതകളിലൊരാളുമാണ്. ഏകദേശം 68 ബില്ല്യണ്‍ യു എസ് ഡോളറാണ് മാക്കന്‍സിയുടെ സമ്പാദ്യം. ബില്‍ ഗേറ്റ്‌സ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ കോടിശ്വരനാണ് 54 കാരനായ ജെഫ്. ലോക സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുളള ജെഫിന്റെ സ്വത്തുക്കള്‍ ഇനി ആര്‍ക്ക് എന്ന ഒരു ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. വിവാഹത്തോടെ എല്ലാ സ്വത്തുക്കളും ലോറന്‍സിന്റെതാവുമോ എന്ന സംശയത്തിലാണ് പലരും. ആമസോണിന്റെ ഓഹരിമൂല്യത്തേയും ഈ വിവാഹമോചനം ബാധിച്ചേക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top