Flash News

സീറോ മലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപവത്കരിക്കുമെന്ന് സിനഡ്‌

January 10, 2019

syro_3

കൊച്ചി: സീറോ മലബാര്‍ സഭയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപവത്കരിക്കണമന്ന് സിനഡ്. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന സിനഡിലാണ് തീരുമാനം. സഭയ്ക്കകത്തു നിന്നും സഭയ്‌ക്കെതിരായി ഉയരുന്ന പരാതികള്‍ പരിഹരിക്കാന്‍ രൂപതകള്‍ സമിതികള്‍ രൂപവത്കരിക്കണമെന്നാണ് സിനഡ് നിര്‍ദേശിച്ചിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡനക്കേസ് ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനഡിന്റെ നിര്‍ദേശം. ആഭ്യന്തര പരാതി പരിഹാര സമിതികള്‍ സമിതികളില്‍ അല്‍മായരുടെ പങ്കാളിത്തം ഉറപ്പാക്കണം, സഭയ്ക്കകത്ത് കൈകാര്യം ചെയ്യാനാവുന്നതിനപ്പുറമുള്ള പരാതികള്‍ പോലീസിനെ അറിയിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും സിനഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. സഭയുടെ കീഴില്‍ വരുന്ന പള്ളികളിലും സ്ഥാപനങ്ങളിലുമെല്ലാം കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ സേഫ് എന്‍വയോണ്‍മെന്റ് പോളിസി നടപ്പാക്കാനും സിനഡ് തീരുമാനമെടുത്തിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top