Flash News

ന്യൂയോര്‍ക്ക് ബച്ചാനന്‍ സെന്റ് ജോസഫ് കാത്തലിക് മിഷന് നവ നേതൃത്വം

January 10, 2019

newyork_pally-pic2

ന്യൂയോര്‍ക്ക്: സെന്റ് ജോസഫ് കാത്തലിക് ബച്ചാനന്‍ ഇടവകയില്‍ 2018- 20 വര്‍ഷത്തേക്കുള്ള പുതിയാ പാരീഷ് കൗണ്‍സില്‍ ജനുവരി ആറാം തീയതി വൈകിട്ട് 4 മണിക്കുള്ള ദിവ്യബലിക്കുശേഷം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ജോഷി തെള്ളിയാങ്കല്‍, ജോണ്‍ തനത്താന്‍ എന്നിവരാണ് പുതിയ കൈക്കാരന്മാര്‍.

ഫാ. റോയിസണ്‍ മേനോലിക്കല്‍ ഡയറക്ടറായി രണ്ടര വര്‍ഷം മുമ്പ് ആരംഭംകുറിച്ച മിഷന്‍ അഭിമാനകരമായ ആത്മീയവളര്‍ച്ച കൈവരിച്ചു. പുതുതായി സ്ഥാനമേറ്റ ട്രസ്റ്റിമാര്‍ തങ്ങളുടെ ഇടവകയ്ക്കുണ്ടായ വളര്‍ച്ചയില്‍ മുന്‍ കൈക്കാരന്മാര്‍ക്കും മറ്റു പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുകയും, തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കായി ഇടവക സമൂഹം ഒരു സ്‌നേഹകൂട്ടായ്മയായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.

newyork_pally-pic1
ജോയിച്ചന്‍ പുതുക്കുളം

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top