Flash News

പതിനഞ്ചു വയസ്സുള്ള പെണ്‍‌കുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തി മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തി

January 10, 2019

hqdefaultപതിനഞ്ചു വയസ്സുള്ള പെണ്‍‌കുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തി മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചു. ബീഹാറിലെ ഗയയിലാണ് മനഃസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. വീട്ടില്‍ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ പെണ്‍കുട്ടിയെയാണ് ഒരാഴ്ചയ്ക്ക് ശേഷം ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ടിരുന്നു. പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായതായി ബന്ധുക്കള്‍ ആരോപിച്ചു.

ഡിസംബര്‍ 28 ന് വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതശരീരം വീടിന് സമീപത്ത് നിന്ന് അഴുകിയ നിലയില്‍ ജനുവരി ആറിന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായപ്പോള്‍ തന്നെ പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. പോലീസുകാരുടെ അലംഭാവമാണ് പെണ്‍കുട്ടിയെ ഈ നിലയില്‍ കണ്ടെത്താന്‍ കാരണമെന്നാരോപിച്ചാണ് ജനങ്ങള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നത്.

എന്നാല്‍ പെണ്‍കുട്ടിയെ കാണാതായി നാലുദിവസത്തിനു ശേഷമാണ് പരാതി ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഡിസംബര്‍ 31 ന് പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മയും സഹോദരിമാരും മൊഴി നല്‍കിയിരുന്നുവെന്നും പോലീസ് പറയുന്നു. അന്ന് രാത്രി ഒരു പരിചയക്കാരനൊപ്പം പെണ്‍കുട്ടിയെ അച്ഛന്‍ പറഞ്ഞയക്കുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോയ ആളെ പോലീസ് കസ്റ്റഡിലെടുത്തു. ഇയാളുടെ ഫോണ്‍റെക്കോര്‍ഡുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായോ എന്നറിയാന്‍ പോസ്റ്റുമോര്‍ട്ട ഫലം പുറത്തുവരണം. ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രദേശവാസികള്‍ പോലീസിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top