Flash News

മലയാളിയെ കുത്തി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

January 10, 2019

IMG_20190110_171647

സെയ്ദലവി

സൗദി അറേബ്യയിലെ റിയാദില്‍ ബക്കാല നടത്തുന്ന മലപ്പുറം ചെമ്മാട്-പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സെയ്ദലവിയെ
കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി. ഫഹദ് ബിൻ അഹ്മദ് എന്ന സൗദി പൗരൻ്റെ വധ ശിക്ഷയാണു ഇന്ന് (വ്യാഴം) റിയാദിൽ ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പാക്കിയത്. വധ ശിക്ഷ നൽകാനുള്ള ക്രിമിനൽ കോടതിയുടെ ഉത്തരവ് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് ശരീഅത്ത് നിയമപ്രകാരമാണ് വധ ശിക്ഷ നടപ്പിലാക്കിയത്.

2014 ഏപ്രിൽ ഒന്നിനായിരുന്നു റിയാദിലെ ബദിയ ഷാര ഹംസയില്‍ ബക്കാല നടത്തുന്ന മലപ്പുറം തിരൂരങ്ങാടി പന്താരങ്ങാടി കണ്ണിത്തൊടി സെയ്ദലവി (36) കുത്തേറ്റു മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള സ്വദേശി 99 തവണയാണ് സെയ്ദലവിയെ നടുറോഡില്‍ വെച്ച് കുത്തിയത്. സിഗരറ്റ് കടം ചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിഗരറ്റ് ചോദിച്ചെത്തിയ സ്വദേശി അവിടെ നിന്നും പോയി കത്തിയുമായി വന്ന് ആക്രമിക്കുകയായിരുന്നു. കടയില്‍ കയറിയ ഇയാള്‍ കത്തി എടുത്തത് കണ്ട സെയ്ദലവി പുറത്തേക്ക് ഓടിയെങ്കിലും പിന്‍തുടര്‍ന്ന് കുത്തുകയായിരുന്നു.

തുരുതുരെ കുത്തിയ അക്രമിയെ ഒരു സ്വദേശി വാഹനം കൊണ്ട് ഇടിച്ചാണ് പിന്‍തിരിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ പിടികൂടി. മരിച്ച സെയ്ദലവിക്ക് നാട്ടില്‍ ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top