Flash News

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച

January 10, 2019

Asianet

ന്യൂയോര്‍ക്ക്: പുതുമ നിറഞ്ഞ പരിപാടികളാല്‍ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നൊരുക്കുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി എല്ലാ ശനിയാഴ്ചയും ഇന്ത്യന്‍ സമയം രാവിലെ 7 മണിക്ക് സംപ്രേഷണം ചെയ്യുന്ന യുഎസ് വീക്കിലി റൗണ്ടപ്പ് ഈ ആഴ്ചയും വൈവിധ്യമുള്ള നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായി നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു.

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍:

അമേരിക്കയില്‍ ഭരണ മാറ്റം, ഡെമോക്രാറ്റുകളുടെ നേതൃത്വത്തില്‍ പുതിയ കോണ്‍ഗ്രസ് അധികാരമേറ്റു.

അമേരിക്കയിലെ അറ്റ്‌ലാന്റ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ബയോ മെട്രിക് സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കി.

മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ഹോളിവുഡ് ചിത്രം ‘ഗ്ലാസ്സ്’ പ്രദര്‍ശനത്തിനെത്തുന്നു.

ന്യൂയോര്‍ക്കിലെ വിവിധ വൈസ്‌മെന്‍സ് ക്ലബ്ബുകളുടെ സംയുക്ത ക്രിസ്‌മസ്‌ പുതുവത്സര ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സിന്റെ പുതിയ വിമന്‍സ് ഫോറം ഉദ്ഘാടനവും അവാര്‍ഡ് നിശയും
വിവിധ പരിപാടികളോടെ നടന്നു.

ന്യൂജേഴ്‌സി സെന്റ് ജോര്‍ജ്ജ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ക്രിസ്‌മസും നവവത്സരവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

മയാമിയിലെ സൗത്ത് ഫ്ലോറിഡ മാര്‍ത്തോമാ ചര്‍ച്ചിലെ ക്രിസ്‌മസ്‌ കരോള്‍ സര്‍വീസ് വര്‍ണ്ണാഭമായി.

കേരള അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസിന്റെ (KALA ) ആഭിമുഖ്യത്തില്‍ കേരള ദിനം ആഘോഷിച്ചു.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍) 732 429 9529.

ബിന്ദു ടിജി

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top