Flash News

ശബരിമല നിരീക്ഷണ സമിതി ഇന്നി സന്നിധാനത്ത്: മകരവിളക്ക് സൗകര്യങ്ങള്‍ വിലയിരുത്തും

January 11, 2019

varപത്തനംതിട്ട: ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്ക് സൗകര്യങ്ങള്‍ വിലയിരുത്തും. ജസ്റ്റിസ് സിരിജഗന്‍, ജസ്റ്റിസ് പിആര്‍ രാമന്‍. ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സൗകര്യങ്ങള്‍ വിലയിരുത്തുക.

മകരവിളക്കിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ സന്നാഹങ്ങളും സമിതി വിലയിരുത്തും. വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഒരു അവലോകന യോഗവും സന്നിധാനത്ത് വിളിച്ചേക്കും.  ഇതിനിടയിലും തീര്‍ത്ഥാടകരുടെ വരവിലുണ്ടായ കുറവ് മാറ്റമില്ലാതെ തുടരുകയാണ്.  ഇന്ന് കൂടുതല്‍ തീര്‍ത്ഥാടകര്‍  എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.

അതേസമയം ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നായ പേട്ട തുള്ളല്‍ ആഘോഷങ്ങള്‍ ഇന്ന് നടക്കും. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ട തുള്ളലിനായി എരുമേലിയില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top