Flash News

ഗാന ഗന്ധര്‍‌വ്വന് ഇന്ന് 79-ാം പിറന്നാള്‍

January 10, 2019

das_0ആറ് ആറ് പതിറ്റാണ്ടിലേറേ കാലം ആസ്വാദകരെ കീഴ്‌പ്പെടുത്തിയ മാസ്മരിക ശബ്ദത്തിന് മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് 79-ാം ജന്മദിനം. ഇരുപത്തിയൊന്നാം വയസ്സില്‍ സിനിമാ ലോകത്തെത്തിയ ഗന്ധര്‍വന്റെ സ്വരമാധുര്യം വിവിധ ഭാഷകളില്‍ എഴുപതിനായിരത്തിലേറെ ഗാനങ്ങളിലൂടെ നമ്മളില്‍ ഒഴുകിയെത്തി.

കെ.ജെ യേശുദാസ് എന്ന കാട്ടാശേരി ജോസഫ് യേശുദാസ് മലയാളിയുടെ മായാത്ത ശീലമായി മാറിയത് ഞൊടിയിടയിലായിരുന്നു. 78ാം വയസ്സിലും അദ്ദേഹത്തിന്റെ ശബ്ദ ഗാംഭീര്യം മലയാളികളുടെ മനസ്സിനെ കീഴ്‌പ്പെടുത്തി കൊണ്ടിരിക്കുകയാണ്. 1961ല്‍ കാല്പാടുകള്‍ എന്ന ചിത്രത്തിലൂടെ ശ്രീനാരായണഗുരുദേവന്റെ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും എന്നാരംഭിക്കുന്ന നാലുവരി ശ്ലോകം പാടിക്കൊണ്ടാണ് ചലച്ചിത്ര പിന്നണിഗാനരംഗത്ത് അദ്ദേഹം ഹരിശ്രീ കുറിച്ചത്.

പ്രശസ്ത സംഗീത സംവിധായകരായ ദേവരാജന്‍ മാഷ്, ദക്ഷിണാമൂര്‍ത്തിസ്വാമി, രാഘവന്‍ മാഷ്, അര്‍ജ്ജുനന്‍ മാഷ് എന്നിവരുടെ സംഗീതവും വയലാര്‍ ,ഒ.എന്‍വി. ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെയുള്ള ഗാനരചയിതാക്കളുടെ ഗാനങ്ങളും ഗാനഗന്ധര്‍വ്വനെ വാര്‍ത്തെടുത്തു എന്നു തന്നെ പറയാം. തുടര്‍ന്ന് രാജ്യത്തെ ഏകദേശം എല്ലാ ഭാഷകളിലും യേശുദാസ് തന്റെ വേറിട്ട ശബ്ദത്തിലൂടെ സാന്നിധ്യം ഊട്ടിയുറപ്പിച്ചു. സംഗീതത്തോടുള്ള ആത്മസമര്‍പ്പണവും, കഠിനാധ്വാനവും മൂലം അദ്ദേഹം മലയാളികളുടെ ഗന്ധര്‍വ്വഗായകനായി മാറുകയായിരുന്നു.

യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി സംഗീത പ്രേമികളാണ് എത്തിയിട്ടുള്ളത്. കെ.എസ് ചിത്ര, ജി. വേണുഗോപാല്‍, സുജാത, ശ്വേത മോഹന്‍ തുടങ്ങിയ ഒട്ടനവധി പ്രമുഖരും ഗന്ധര്‍വന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ നേടി ആരാധകരില്‍ പാട്ടിന്റെ പാലാഴി തീര്‍ത്തു. എട്ട് തവണ ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ ആറെണ്ണം മലയാള ചിത്രങ്ങള്‍ക്കാണ്. ഹിന്ദി, തെലുഗു ഭാഷകളില്‍ ഓരോ തവണയും അവാര്‍ഡ് സ്വന്തമാക്കി.

അംഗീകാരങ്ങള്‍

• പത്മവിഭൂഷണ്‍, 2017
• പത്മഭൂഷണ്‍, 2002
• പത്മശ്രീ, 1973
• ബിരുദാനന്തര ബിരുദം, അണ്ണാമലൈ സര്‍വകലാശാല, തമിഴ് നാട്, 1989
• ഡി.ലിറ്റ് , കേരളാ സര്‍വകലാശാല, 2003
• ആസ്ഥാന ഗായകന്‍, കേരളാ സര്‍ക്കാര്‍
• കേരളരത്‌ന, ജയ് ഹിന്ദ് റ്റിവി, 2008
• സംഗീത നാടക അക്കാദമി പുരസ്‌കാരം, 1992
• ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളില്‍ ആസ്ഥാന വിദ്വാന്‍ സ്ഥാനം
• ഏഴു തവണ ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍
• ഇരുപത്തിയഞ്ച് തവണ കേരള സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍
• എട്ടു തവണ തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍
• അഞ്ചു തവണ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍
• ആറു തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍
• ഒരു തവണ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകന്‍
• കേരളാ സര്‍ക്കാരിന്റെ സ്വാതി പുരസ്‌ക്കാരം,2011
• സ്വരലയ പുരസ്‌കാരം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top