Flash News

ഞങ്ങള്‍ ഒരേ മനസ്സോടെ; കോണ്‍ഗ്രസും മുസ്ലിം ലീഗും തോളോടു തോള്‍

January 11, 2019

pravasiദുബൈ: ഒരു മനസ്സോടെ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്ന കാഴ്ച്ചകള്‍ അണികളിലും ആവേശമുയര്‍ത്തുന്നു. രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച് കേരളത്തില്‍ നിന്ന് പ്രമുഖ നേതാക്കളെല്ലാം യുഎഇയില്‍ ആഴ്ചകള്‍ക്കു മുന്‍പേ എത്തിയിരുന്നു. ആലോചനാ യോഗങ്ങളും കണ്‍വെന്‍ഷനുകളുമായി അവര്‍ അണികളില്‍ ആവേശം നിറച്ചു.

രണ്ടാഴ്ച്ച മുന്‍പ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി എത്തിയതോടെ പരിപാടികളുടെ ഏകദേശ ചിത്രം ലഭിച്ചു. മാത്രമല്ല പ്രവര്‍ത്തകരും ആവേശത്തിലായി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസും ലീഗ് അനുഭാവ സംഘടനയായ കെഎംസിസിയും സജീവമായി രംഗത്തിറങ്ങി.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.സുധാകരന്‍, എംപിമാരായ എം.കെ.രാഘവന്‍,ആന്റോ ആന്റണി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി,എന്‍.ഷംസുദ്ദീന്‍ എംഎല്‍എ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയ നേതാക്കള്‍ ഒട്ടേറെ യോഗങ്ങളില്‍ പങ്കെടുത്തു.

എംഎല്‍എമാരായ കെ.മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ടി.എന്‍ പ്രതാപന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യന്‍ എന്നിവരും കഴിഞ്ഞയാഴ്ച എത്തിയിരുന്നു. പുന്നക്കന്‍ മുഹമ്മദലി, എന്‍.ആര്‍.മായന്‍, ഇബ്രാഹിം എളേറ്റില്‍,പി.കെ.ഫിറോസ്, ഇ.പി ജോണ്‍സണ്‍, തുടങ്ങിയവരടക്കം സജീവമായിരുന്നു. തൊട്ട് പിന്നാലെ ഇന്‍കാസ്, കെഎംസിസി സംഘടനകളിലെ യുവതലമുറയും ഊര്‍ജസ്വലരായി രംഗത്തുണ്ടായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top