Flash News

രാഹുല്‍ ഗാന്ധിയുടെ പൊതുസമ്മേളനം; ദുബൈയിലേക്ക് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒഴുക്ക്

January 11, 2019

110390-crzifbpxlt-1547222100“ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങള്‍ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷന്‍ ആണോ, പ്രായമുള്ളവര്‍ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്‌നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങള്‍ക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാല്‍ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാന്‍ കാത്തിരിക്കും…” കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഈ വാക്കുകള്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തെ ഇളക്കി മറിച്ചു. യുഎഇ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് അദ്ദേഹത്തെ അഭിനന്ദിച്ച രാഹുല്‍ പിന്നീട് ദുബായ് സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.

rahul3രാഹുല്‍ ഗാന്ധിയുടെ ദുബൈ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജിസിസി രാജ്യങ്ങളില്‍ നിന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ ഒഴുക്കാണ്. സൗദി, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ബസുകളിലും ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍നിന്നു വിമാന മാര്‍ഗവുമാണ് പ്രവര്‍ത്തകര്‍ എത്തുന്നത്. ദമാമില്‍നിന്നുള്ള സംഘത്തിന് ഒഐസിസി റീജനല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഹനീഫ് റാവുത്തര്‍, ജനറല്‍ സെക്രട്ടറി ഇ.കെ സലീം, ട്രഷറര്‍ റഫീഖ് കൂട്ടിലങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഒമാനില്‍നിന്നു നൂറിലധികം പേരുടെ സംഘമാണെത്തുന്നത്.

rahul-4ഒഐസിസി ഒമാന്‍ നാഷനല്‍ കമ്മിറ്റി അധ്യക്ഷന്‍ സിദ്ദിഖ് ഹസന്‍, ഗ്ലോബല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ശങ്കര്‍ പിള്ള കുംബളത്ത് എന്നിവര്‍ നേരത്തെ തന്നെ ദുബൈയിലെത്തി. കുവൈത്തില്‍ ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിലുള്ള സംഘം എത്തി. ബഹ്‌റൈനില്‍നിന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഉണ്ണികുളം, ട്രഷറര്‍ അഷ്‌റഫ് മര്‍വ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തും.ഖത്തര്‍ സംഘത്തിന് ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല നേതൃത്വം നല്‍കും.

ഒഐസിസി ഒമാന്‍ നാഷനല്‍ കമ്മിറ്റി അധ്യക്ഷന്‍ സിദ്ദിഖ് ഹസന്‍, ഗ്ലോബല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ശങ്കര്‍ പിള്ള കുംബളത്ത് എന്നിവര്‍ നേരത്തെ തന്നെ ദുബൈയിലെത്തി. കുവൈത്തില്‍ ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിലുള്ള സംഘം എത്തി. ബഹ്‌റൈനില്‍നിന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഉണ്ണികുളം, ട്രഷറര്‍ അഷ്‌റഫ് മര്‍വ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തും.ഖത്തര്‍ സംഘത്തിന് ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല നേതൃത്വം നല്‍കും.

rahul6വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ദുബൈയിലെത്തിയ രാഹുല്‍ ഗാന്ധിയെ പ്രതീക്ഷിച്ച് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദുബെെ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്‌.

രാവിലെ പ്രവാസി ബിസിനസ് സമൂഹത്തോട് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ജബല്‍ അലിയിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനമാണ് രാവിലെ നിശ്ചയിച്ചിരുന്ന മറ്റൊരു പരിപാടി. അവധി ദിവസമായതിനാല്‍ നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികളാണ് രാഹുലിനെ സ്വീകരിച്ചത്. 11.30ഓടെ ഇവിടെയെത്തിയ രാഹുല്‍ തൊഴിലാളികളുമായി സംസാരിച്ചു. വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന ലക്ഷ്യമാണെന്നും ഇവ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

oman-3ദേശീയ അധ്യക്ഷന്റെ സന്ദര്‍ശനം ചരിത്രസംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളിലാണ് യുഎഇയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക പരിപാടികളുടെ ഭാഗമായി ഐഡിയ ഒഫ് ഇന്ത്യ എന്ന പ്രമേയത്തിലെ സാംസ്‌കാരിക സമ്മേളനമാണ് പൊതു ചടങ്ങ്.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉമ്മന്‍ചാണ്ടി, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് എംപിമാരും യുഎഇയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് പ്രവാസി സംഘടനകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യവും നേതാക്കളുടെ സന്ദര്‍ശനത്തിനു പിന്നിലുണ്ട്.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top