Flash News

എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം അവിസ്മരണീയമായി

January 12, 2019 , ഷാജി രാമപുരം

Image1ന്യൂയോര്‍ക്ക്: ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് റോക്ക്‌ലാന്റിന്റെ നേതൃത്വത്തില്‍ 19 മത് എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഓറഞ്ച്ബര്‍ഗ് സെന്റ്.ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നടത്തി. പ്രസിഡന്റ് റവ.സജു ബി.ജോണിന്റെ അധ്യക്ഷതയില്‍ നടന്ന ആഘോഷപരിപാടികള്‍ പ്ലീക്‌സ്‌കില്‍ സെന്റ്.ക്രിസ്റ്റഫര്‍ റോമന്‍ കത്തോലിക്ക ഇടവക വികാരിയും, മുന്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ഡയറക്ടറുമായ ഫാ.റിജോ പുത്തന്‍പറമ്പില്‍ ഉത്ഘാടനം ചെയ്തു.

മാര്‍ത്തോമ്മ, ഓര്‍ത്തഡോക്‌സ്, സി എസ് ഐ, യാക്കോബായ, കത്തോലിക്ക തുടങ്ങി വിവിധ സഭാവിഭാഗങ്ങളില്‍ നിന്ന് ഒട്ടനവധി വിശ്വാസികള്‍ പങ്കെടുത്ത ആഘോഷ പരിപാടികളില്‍ വിവിധ ഇടവകകളുടെ ഗായകസംഘങ്ങള്‍ ആലപിച്ച കരോള്‍ ഗാനങ്ങള്‍, യൂത്ത് ക്വയര്‍ ബാന്‍ഡിന്റെ വാദ്യോപകരണ സംഗീതം, സെന്റ്.ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക അവതരിപ്പിച്ച തിരുജനന നാടകം എന്നിവ അവിസ്മരണീയമായി.

റവ.ഫാ.ഡോ.രാജു വര്‍ഗീസ്, റവ.ഫാ.ഡോ.വര്‍ഗീസ് എം.ഡാനിയേല്‍, റവ.ഫാ.അഗസ്റ്റിന്‍ എ.മംഗലത്ത്, റവ.ഫാ.മാത്യു തോമസ്, റവ.ഫാ.തോമസ് മാത്യു, റവ.സാന്‍ നൈനാന്‍, റവ.സന്തോഷ് ജോസഫ്, റവ.പോള്‍ രാജന്‍, പ്രസാദ് ഈശോ, ജുവാന്‍ പണിക്കര്‍, ആനി സാമുവേല്‍, ജേക്കബ് ജോര്‍ജ്, ഷൈന്‍ ജേക്കബ് (സെക്രട്ടറി), അജിത് വട്ടശേരില്‍ (ജോയിന്റ് സെക്രട്ടറി), സജി എം.പോത്തന്‍ (ട്രഷറാര്‍) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Image2 Image3 Image4

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top