Flash News

കോണ്‍ഗ്രസിനെ ഒഴിവാക്കി ബി.എസ്.പി – എസ്.പി മഹാസഖ്യം

January 12, 2019 , .

ani_12ന്യൂഡല്‍ഹി : 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമെന്ന് വിശേഷിപ്പിക്കുപ്പെടുന്ന ഉത്തര്‍പ്രദേശിലെ എസ്.പി -ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് സഖ്യം പ്രഖ്യാപിച്ചത്. എസ്.പി.യും ബി.എസ്.പിയും 38 സീറ്റുകളില്‍ വീതം മത്സരിക്കും. അഖിലേഷ് യാദവും മായാവതിയും സയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മായാവതി ഇക്കാര്യം വെളിപ്പെടുത്തിയത്. സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് മായാവതി പറഞ്ഞു. ഈ പ്രഖ്യാപനം അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

അമേഠി, റായ്ബറേലി സീറ്റുകളില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കില്ലെന്നും രണ്ട് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസും ബിജെപിയും അഴിമതിയില്‍ ഒരു പോലെയാണ്. കോണ്‍ഗ്രസിന്റെ കാലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ബിജെപി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസുമായി ചേരുന്നത് കൊണ്ട് തിരഞ്ഞടുപ്പില്‍ ലാഭമില്ലെന്നും മായാവതി വ്യക്തമാക്കി.

ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയുമെന്ന് ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി സമൂഹത്തെ വെട്ടിമുറിക്കുകയാണെന്ന് അഖിലേഷ് യാദവും പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ മാറ്റി മറിക്കാന്‍ സാധ്യതയുളള പ്രഖ്യാപനമാണ് ഇതെന്നാണ് വിലയിരുത്തല്‍. എസ്.പി -ബി.എസ്.പി ഒരുമിക്കുന്നത് ബിജെപിക്ക് തലവേദനയാകും. രണ്ട് പാര്‍ട്ടികളുടെയും ഉത്തര്‍പ്രേദശിലെ സ്വാധീനം നോക്കിയാല്‍ ബിജെപിക്കെതിരെ കടുത്ത മത്സരം കാഴ്ച്ചവയ്ക്കാന്‍ ഇവര്‍ക്കാകും.

2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഈ സഖ്യം ചേര്‍ന്ന് നേടിയിരുന്നു. സഖ്യം മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം നേടുകയും ചെയ്തിരുന്നു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെയും സംയുക്തമായി നേരിടാന്‍ ഈ സഖ്യം തീരുമാനിച്ചിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top