Flash News

പ്രണയ സാഫല്യത്തിനായി കീടനാശിനി കുടിച്ചു ; ഒടുവില്‍ ആശുപത്രിയില്‍ വിവാഹം നടത്തി വീട്ടുകാര്‍

January 12, 2019

love_2പ്രണയിതാക്കള്‍ക്ക് പ്രണയസാഫല്യമാണ് ലക്ഷ്യം. അതിനായി ജീവന്‍ നല്‍കാന്‍ പോലും അവര്‍ക്ക് മടിയുണ്ടാവില്ല. അങ്ങനെ ജീവന്‍ വെടിയാനൊരുങ്ങിയവരാണ് രേഷ്മയും നവാസും. തെലങ്കാനയിലെ വിക്രമബാദ് സ്വദേശിയായ ഇരുപത്തിയൊന്നുകാരി രേഷ്മ തന്റെ അകന്ന ബന്ധുവായ നവാസുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇതറിഞ്ഞാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചേക്കുമെന്ന് ഭയന്ന രേഷ്മ പ്രണയത്തെക്കുറിച്ച് വീട്ടില്‍ ആരോടും തന്നെ പറഞ്ഞിരുന്നില്ല. ഇതിനിടെ തനിക്ക് മറ്റൊരു വിവാഹം വീട്ടുകാര്‍ ഉറപ്പിക്കാനൊരുങ്ങുന്നതായി രേഷ്മ മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ പ്രണയം സഫലമാവില്ലെന്ന് മനസ്സിലാക്കിയ രേഷ്മയക്ക് ജീവനൊടുക്കുക മാത്രമായിരുന്നു വഴി. നവാസിനൊപ്പം ജീവിക്കാന്‍ സാധിക്കില്ലെന്ന് വന്നപ്പോള്‍ മരിക്കാനുറച്ച് രേഷ്മ കീടനാശിനി കുടിച്ചു. രേഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും അറിഞ്ഞ നവാസ് രേഷ്മയോടൊപ്പം മരിക്കണമെന്നുറച്ച് അവള്‍ ചെയ്ത അതേ മാര്‍ഗം തന്നെ മരിക്കാന്‍ സീകരിച്ചു.

തുടര്‍ന്ന് രേഷ്മയുടെയും നവാസിന്റെയും പ്രണയം തിരിച്ചറിഞ്ഞ വീട്ടുകാര്‍ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവര്‍ ആശുപത്രികളില്‍ തന്നെ രണ്ടു പേരുടെയും വിവാഹം നടത്തി. ഐവി ട്യൂബുകളും ശ്വസന സഹായികളും ശരീരത്തില്‍ ഘടിപ്പിച്ച് രേഷ്മയും നവാസും വിവാഹിതരായി. നവാസ് വീല്‍ ചെയറില്‍ രേഷ്മയുടെ കിടക്കക്കരികിലെത്തിയാണ് ചടങ്ങ് നടത്തിയത്. എന്നാല്‍ ഇവരുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്രയും വഷളാകില്ലായിരുന്നെന്നും രേഷ്മയുടെ ബന്ധുവായ ഷഹനാസ് ബീ പറഞ്ഞു. ഇക്കാര്യത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിക്രമബാദ് പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സ തുടരുന്ന രേഷ്മയും നവാസും ജീവിതത്തിനായി പോരാടുകയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top