Flash News

വിശാലസഖ്യം ജനങ്ങളോടുളള വഞ്ചന; സാമ്പത്തിക സംവരണം പുതിയ ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും: പ്രധാനമന്ത്രി

January 12, 2019

BJ

ന്യൂഡല്‍ഹി: ബിഎസ്പി-എസ്പി സഖ്യമുൾപ്പെടെയുള്ള വിശാലസഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ സഖ്യം ആദര്‍ശത്തിന്റെ പേരിലാകണമെന്നും ഇപ്പോള്‍ മോദി വിരോധത്തിലാണ് സഖ്യം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വികസനത്തിന്റെ പാതയിലാണെന്നും വികസനകാര്യത്തില്‍ രാജ്യത്തിന്റെ മാറ്റം ബിജെപിയുടെ കൈകളിലൂടയേ സാധ്യമാകുകയുള്ളുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ അംബേദ്കറിന്റെ സ്വപ്നമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മോദി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക സംവരണത്തെപ്പറ്റി ചിലര്‍ വ്യാജ പ്രചരണം നടത്തുകയാണ്. എന്നാല്‍ നിലവിലെ സംവരണ അവകാശം അട്ടിമറിക്കാതെയാണ് സാമ്പത്തിക സംവരണം സാധ്യമാക്കിയത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നാലുവര്‍ഷം കൊണ്ട് സകല മേഖലകളിലും രാജ്യത്തെ മുന്നിലെത്തിക്കാനായിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. വികസനം മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ വിശ്വാസമാണ് ബിജെപി സര്‍ക്കാരിന്റെ ശക്തിയെന്നും രാജ്യത്ത് മാറ്റം ഉണ്ടാക്കാന്‍ ആവുമെന്ന് ബിജെപിക്ക് തെളിയിക്കാനായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top