Flash News

ഹര്‍ത്താല്‍ ദിനത്തില്‍ എസ്‌ബി‌ഐ ബാങ്ക് ആക്രമിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയ എന്‍‌ജി‌ഒ യൂണിയന്‍ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു

January 12, 2019

newsrupt_2019-01_2c35aacc-8adc-402f-bd1c-4649a44fd4cc_sbiതിരുവനന്തപുരം: ദേശീയ ഹര്‍ത്താല്‍ ദിനത്തില്‍ എസ്‌ബി‌ഐ ബ്രാഞ്ചില്‍ കയറി ആക്രമണം നടത്തിയ എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തു. ബാങ്ക് ആക്രമണ കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ട് പേര്‍ക്കെതിരെയാണ് നടപടി. ട്രഷറി ഡയക്ടറ്റേറ്റിലെ സീനിയര്‍ അക്കൗണ്ടന്റ് അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റന്‍ഡര്‍ ഹരിലാല്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ആക്രമണത്തില്‍ ഉള്‍പ്പെട്ട മറ്റ് എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച എല്ലാ എന്‍ജിഒ യൂണിയന്‍ നേതാക്കളെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കേസിലെ ഒമ്പത് പ്രതികളെയും ഇതിനോടകം തിരിച്ചറിഞ്ഞുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

എന്നാല്‍ അക്രമം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയത്. യൂണിയന്റ പ്രധാന നേതാക്കളായ ബാക്കി ഏഴ് പ്രതികളും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികളായവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. അറസ്റ്റ് വൈകിപ്പിക്കുകയും നടപടി വൈകിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ ആക്ഷേപം ഉയര്‍ന്നതോടെയാണ് റിമാന്‍ഡിലായ എന്‍ജിഒ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത്. അതേസമയം ബാങ്കിനെ അനുനയിപ്പിച്ചുകൊണ്ട് അധികൃതരുമായി സിപിഐ എം നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായാണ് സൂചന. ബാങ്ക് ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ ധാരണയുണ്ടാകുന്നത് വരെ അറസ്റ്റ് വൈകിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമിതി അംഗം സുരേഷ് ബാബു, ജില്ല പ്രസിഡന്റ് അനില്‍ കുമാര്‍, അജയകുമാര്‍, ശ്രീവത്സന്‍, ബിനുരാജ്, വിനുകുമാര്‍ എന്നിവരാണ് മുഖ്യ പ്രതികളെന്നാണ് പൊലീസ് പറയുന്നത്. ആറ് പേരെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരുടെ വീടുകളിലും അന്വേഷണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. രജിസ്ട്രേഷന്‍, സിവില്‍ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഇവരെന്ന് പൊലീസ് പറയുന്നു. ആറുപേരും ഓഫീസിലെത്തിയാല്‍ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം പത്തേകാലോടെയാണ് സിപിഐഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഒരുസംഘം സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ അക്രമം നടത്തിയത്. ആദ്യം ഒന്നാം നിലയിലെ സിറ്റി ശാഖ ഭീഷണിപ്പെടുത്തി അടപ്പിച്ചു. മെയിന്‍ ട്രഷറി ശാഖയിലേക്കു കയറി ജീവനക്കാരെ അസഭ്യം പറഞ്ഞ ശേഷമാണ് മാനേജരുടെ കാബിനില്‍ കയറിയത്. മാനേജറുടെ ക്യാബിനിലെ ഉപകരണങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു. മേശയും കമ്പ്യൂട്ടറും ഫോണും ചില്ലുകളും ആക്രമണത്തില്‍ തകര്‍ന്നു.

എസ്ബിഐയിലെ ഭൂരിപക്ഷം പേരും സമരത്തില്‍ പങ്കെടുക്കാത്തതിനാലാണ് പണിമുടക്ക് ദിവസം ബാങ്ക് തുറന്ന് പ്രവര്‍ത്തിച്ചത്. ഇതിനതെരായ രോഷപ്രകടനമായിരുന്നു ബാങ്കിന് നേരെ നടന്ന ആക്രമണം.

SBI

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top