Flash News

കൊലക്കളമായി മാറുന്ന കേരളത്തിലെ റോഡുകള്‍; കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

January 12, 2019

newsrupt_2019-01_38c469bd-0b1b-44ab-8cf6-f16676cb6d1b_kottarakkara_accidenrtകൊല്ലം: കേരളത്തിലെ റോഡുകളെ വീണ്ടും കൊലക്കളമാക്കി മാറ്റി കൊട്ടാരക്കരയില്‍ നടന്ന വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. എംസി റോഡില്‍ കൊട്ടാരക്കര ആയൂരിനടത്തുള്ള കമ്പംകോട് വെച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂര്‍ ആല സ്വദേശി അരുണ്‍, റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ മിനി (45), ഹര്‍ഷ (മൂന്നര) സ്മിത, അഞ്ജന (22) എന്നിവരാണു മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിലെ അകമണ്ണിലാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.

കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വടശേരിക്കരയിലേക്ക് പോകുകകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടംമുണ്ടായത്. അപകടത്തില്‍ കാറ് പൂര്‍ണ്ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് കാറ് വെട്ടിപ്പൊളിച്ച് അകത്തുണ്ടായവരെ പുറത്തെടുത്തത്.

കാറില്‍ ഉണ്ടായിരുന്ന ആറ് പേരില്‍ അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ചവരുടെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top