Flash News

ഡാളസ് സൗഹൃദവേദിയുടെ കൃസ്തുമസ്-പുതുവത്സരാഘോഷം വേറിട്ട അനുഭവമായി

January 12, 2019 , എബി മക്കപ്പുഴ

dsv 19ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ 7-ാമത് വാര്‍ഷികത്തോടനുബന്ധിച്ചു ക്രിസ്തുമസും പുതുവത്സരവും കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ജനുവരി 6 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആഘോഷിച്ചു.

പ്രസിഡന്റ് അജയ കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി എബി മക്കപ്പുഴ സ്വാഗതമാശംസിച്ചു.

വാര്‍ഷിക ആഘോഷ പരിപാടികള്‍ സണ്ണിവെയ്‌ല്‍ മേയര്‍ സജി പി ജോര്‍ജ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പുതു തലമുറക്ക് ഏറെ ആത്മീക ചൈതന്യം നല്‍കിക്കൊണ്ടിരിക്കുന്ന റവ. സോനു വര്‍ഗീസ് (ഡാളസ് ക്രോസ്‌വേ മാര്‍ത്തോമാ ചര്‍ച്ച് വികാരി) ക്രിതുമസ് – പുതുവത്സര സന്ദേശം നല്‍കി സദസ്സിനെ അനുഗ്രഹിച്ചു.

dsv19സുകു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ജാക്കോബ ചര്‍ച്ചിന്റെ ഗായക സംഘം കരോള്‍ ഗാനശുശ്രൂഷ നടത്തി.

യോഗത്തില്‍ ബിജു മാത്യു (കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ മെംബര്‍), ഷിജു എബ്രഹാം (റാന്നി അസോസിയേഷന്‍ പ്രസിഡന്റ്) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഡാളസിലെ കലാപ്രതിഭയായ ഷൈനി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള മാര്‍ഗം കളിയും, റിഥം ഓഫ് ഡാളസിന്റെ പുതുമയാര്‍ന്ന ഡാന്‍സുകളും, ഡാളസിലെ സംഗീത ചക്രവര്‍ത്തിയായ ഐറിന്‍ കലൂരിന്റെ ഗാനങ്ങളും, ചലച്ചിത്ര സീരിയല്‍ നടന്‍ തോമസ് കൊട്ടിയടിയുടെ നര്‍മരസം തുളുമ്പുന്ന കലാപരിപാടികളും വളരെ ശ്രദ്ധേയമായിരുന്നു. സുകു വര്‍ഗീസ് കൃതജ്ഞത അറിയിച്ചു.

aby1 ajaya1 biju19 saji19 shiju19 sonuachen

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top