Flash News

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംവരണ അട്ടിമറി: ഫ്രറ്റേണിറ്റി സംവരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

January 12, 2019 , ഫ്രറ്റേണിറ്റി

IMG-20190112-WA0076കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ സാമ്പത്തിക സംവരണ ബില്ലും കേരള സര്‍ക്കാര്‍ കെ.എ.എസ്സില്‍ നടത്തുന്ന സംവരണ അട്ടിമറിയും ഭരണഘടനാ വിരുദ്ധവും സാമൂഹിക നീതിയെ അട്ടിമറിക്കലുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എസ്. ഇര്‍ഷാദ് അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സംവരണ അട്ടിമറിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടപ്പിച്ച സംവരണ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട്, മുജീബ് റഹ്മാന്‍ എം.ഇ.എസ് (ചെയര്‍മാന്‍ എംഇഎസ് യുവജന കാര്യ സംസ്ഥാന സമിതി), മായാണ്ടി (എസ്‌.സി.എസ്.ടി സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ഡി രാജേഷ് സ്വാഗതവും, നവാഫ് പത്തിരിപ്പാല നന്ദിയും പറഞ്ഞു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top