Flash News

ആലപ്പാട് സമരത്തെ തള്ളി മന്ത്രി ജയരാജന്‍ ; സമരം ചെയ്യുന്നവര്‍ മലപ്പുറത്ത് നിന്നുളളവര്‍

January 13, 2019

E-P-Jayarajan_710x400xtതിരുവനന്തപുരം: കരിമണല്‍ ഖനനത്തിനെതിരായി ആലപ്പാട് നടക്കുന്ന സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഖനനം നിര്‍ത്തിവെക്കാനാകില്ല. മലപ്പുറത്ത് നിന്നുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഖനനം വിവാദമാക്കിയത് പരിശോധിക്കണം. ഇത് ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിമണല്‍ ഖനനം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തി നിലപാട് വിശദീകരിച്ചത്.

പതിനാറര കിലോമീറ്റര്‍ നീളമുള്ള കടലോരത്താണ് ഖനനം നടക്കുന്നത്. ഇതിന്റെ ഭാഗമായി അവിടം നാലു പ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ നാല് പ്ലോട്ട് ഐആര്‍ഇയ്ക്കും നാല് പ്ലോട്ട് കെ.എം.എം എല്ലിനുമാണ്. ഐആര്‍ഇ അവര്‍ക്കു നല്‍കിയിട്ടുള്ള നാലു ഫ്ളോട്ടില്‍ ഒന്നില്‍ മാത്രമെ ഇതുവരെ ഖനനം ആരംഭിച്ചുള്ളു. കെഎംഎംഎല്ലും ഒരു സ്ഥലത്തു നിന്നു മാത്രമെ ഖനനം ചെയ്യുന്നുള്ളു. സാധ്യതയ്ക്ക് അനുസരിച്ചുള്ള കരിമണല്‍ ഖനനം കെ.എംഎല്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധ്യതയുള്ള മേഖലയാണ് ഇത്. പതിനാറര കിലോമീറ്റര്‍ കടലോരത്ത് പതിനാറ് കിലോമീറ്ററോളം കരിങ്കല്‍ ഭിത്തിയുണ്ട്. കടല്‍ കരയിലേക്ക് കയറുന്നത് ഈ ഭിത്തി പ്രതിരോധിക്കും. ഇതില്‍ അരക്കിലോമീറ്റര്‍ മാത്രമാണ് ഭിത്തിയില്ലാത്തത്. ഈ ഭാഗത്ത് നിന്നാണ് ഐആര്‍ഇ കരിമണല്‍ ശേഖരണം നടത്തുന്നത്. കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമാണ് ഐആര്‍ഇ. 240ല്‍ പരം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. ഒരുമാസം ഒരു കോടിയിലധികം ശബളം കൊടുക്കുന്ന സ്ഥാപനം കൂടിയാണ് ഇത്. 2000ത്തില്‍ പരം കുടുംബങ്ങള്‍ തങ്ങളുടെ ഭൂമി കരിമണല്‍ ഖനനത്തിനായി ലീസിന് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അറേബ്യന്‍ രാജ്യങ്ങളില്‍ പെട്രോളും ഡീസലും ലഭിക്കുന്നത് പോലെ നമുക്ക് കടലുതരുന്നൊരു സമ്പത്താണ് കരിമണല്‍. അതു പൂര്‍ണമായും നമ്മള്‍ സംഭരിച്ച് സംസ്‌കരിച്ച് ചെയ്ത് എടുത്താല്‍ നല്ല വിലയുള്ള ഉത്പന്നമാക്കി മാറ്റാം. ആ പ്രക്രിയയാണ് രണ്ട് സ്ഥാപനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. 2000ത്തില്‍ പരം കുടുംബങ്ങള്‍ തങ്ങളുടെ ഭൂമി കരിമണല്‍ ഖനനത്തിനായി ലീസിന് കൊടുത്തിട്ടുണ്ട്. ജനങ്ങള്‍ നന്നായി സഹകരിക്കുന്നത് മൂലമാണ് മൈനിങ്ങ് നടക്കുന്നത്. ഖനനം വിപൂലികരിച്ച് അതില്‍ നിന്നും പരമാവധി തുക സംഭരിച്ച് വ്യവസായ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഗവര്‍മെന്റ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പാട് സമരത്തില്‍ സര്‍ക്കാര്‍ നിലപാട് തള്ളി സിപിഐ

newsrupt_2019-01_a50db7fc-e75a-453e-be29-5e3f8528491c_50549068_511198162735804_8081743255399563264_nആലപ്പാട് ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്ന് സര്‍ക്കാര്‍ നിലപാടിനെ തള്ളി ഘടകകക്ഷിയായ സിപിഐ. ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമാണ് സിപിഐ എന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി ന്യായമായ പരിഹാരം കണ്ടെത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ജനങ്ങളെ മറന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് സാധ്യമാകുമോ എന്നും കാനം ചോദിച്ചു.

ആലപ്പാട് സമരത്തെ വ്യവസായ മന്ത്രി ഇപി ജയരാജന്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്. ഖനനം വിവാദമാക്കിയത് പരിശോധിക്കണമെന്നും വാര്‍ത്തകള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നുവെന്ന് സംശയിക്കുന്നതായും ഇപി ജയരാജന്‍ പറഞ്ഞിരുന്നു. മലപ്പുറത്തുള്ള ചിലരാണ് ചര്‍ച്ചയില്‍ ആലപ്പാടിനെ കുറിച്ച് പറയുന്നതെന്നും മന്ത്രി ആരോപിച്ചു. ഐആര്‍ഇയ്ക്കെതിരെ മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കരിമണല്‍ കൊള്ളയ്ക്കായി പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. മണല്‍കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും.

ഐആര്‍ഇയും കെഎംഎംഎല്ലും ഒരു കാരണവശാലും പൂട്ടില്ലെന്നും കമ്പനികള്‍ ഖനന മാനദണ്ഡം തെറ്റിച്ചിട്ടില്ലെന്നും അങ്ങനെ ഒരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യവസായ മന്ത്രി പറഞ്ഞു. കെഎംഎംഎല്‍ എംഡിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പാട് പ്രശ്‌നമുള്ളതായി പരാമര്‍ശമില്ല. മലപ്പുറത്തുള്ള ചിലരാണ് ചര്‍ച്ചകളില്‍ ആലപ്പാടിനെക്കുറിച്ച് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ആലപ്പാടിനെ തകര്‍ത്തതു സുനാമിയാണെന്നും കരിമണല്‍ ഖനനമല്ലെന്നും വ്യവസായമന്ത്രി പറഞ്ഞു.

ആലപ്പാട്ടെ സമരക്കാരുടെ ആവശ്യം ന്യായമാണെന്നാണ് മുന്‍ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടെന്നത് വാസ്തവമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top