- Malayalam Daily News - http://www.malayalamdailynews.com -

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളിലും തനിച്ച് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

rahul-8ലഖ്നൗ: എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസിനെ തള്ളി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം 13 റാലികള്‍ നടത്താനും തീരുമാനിച്ചു.

ഫെബ്രുവരി മുതല്‍ നടക്കുന്ന റാലികളില്‍ എല്ലായിടത്തും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും. സംസ്ഥാനത്തെ 13 മേഖലകളിലാണ് റാലികള്‍ നടക്കുക. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറും കൂടിക്കാഴ്ച്ച നടത്തി. “ലോക്‌സഭയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അത്തരം പാര്‍ട്ടികളില്‍ നിന്നുളള സാഹയങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിക്കും”. ഗുലാം നബി ആസാദ് വ്യക്തമാക്കി. നേരത്തെ മായാവതിയും അഖിലേഷും സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെതായ തീരുമാനം എടുക്കുമെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിരുന്നു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി 38 വീതം സീറ്റുകളില്‍ മത്സരിക്കാനായിരുന്നു എസ്.പി -ബിഎസ്.പി തീരുമാനം. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും റായ്ബറേലിയും അമേഠിയും ഒഴിവാക്കിയായിരുന്നു എസ്.പി-ബി.എസ്.പി സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. മറ്റെല്ലായിടത്തും മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനായി സംസ്ഥാനത്ത് 13 മഹാറാലികള്‍ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നതായിരിക്കും ഈ 13 റാലികളും. ആറ് ലോക്‌സഭാ മണ്ഡലങ്ങള്‍ ചേര്‍ത്ത് 13 മേഖലകളാക്കി തിരിച്ചാണ് റാലി. തെരഞ്ഞെടുപ്പ് പ്രഖ്യാനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാറും ചര്‍ച്ചകള്‍ നടത്തി.

അതേസമയം 38 സീറ്റ് വീതം പങ്കിട്ടെടുത്ത ഇരുപാര്‍ട്ടികളും ശേഷിക്കുന്ന രണ്ട് സീറ്റ് അജിത് സിങിന്റെ ആര്‍എല്‍ഡിക്കായി മാറ്റിവെച്ചു. കോണ്‍ഗ്രസിനെ ഒരുകാരണവശാലും സഖ്യത്തിനൊപ്പം കൂട്ടില്ലെന്നും നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരെന്ന് എല്ലാവര്‍ക്കുമറിയാം. ബിജെപിക്ക് എതിരെ നില്‍ക്കുന്ന സമാന മനസ്സുകരായ മറ്റെല്ലാം പാര്‍ട്ടികളുമായും സഹകരിക്കാന്‍ കോണ്‍ഗ്രസിന് മടിയില്ല. അവരെ ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസിന്റെ സമീപനമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലമാണ്. സഖ്യത്തിലേര്‍പ്പെട്ടാലും കോണ്‍ഗ്രസ് വോട്ടുകള്‍ ഘടകകക്ഷികള്‍ക്ക് വരുന്നില്ലെന്നാണ് എസ്പിയുടെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി അഖിലേഷ് യാദവ് ധാരണയാക്കിയെങ്കിലും അതിന്റെ നേട്ടം എസ്പിക്ക് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ ഒഴിവാക്കി ഒരുമിച്ച് മത്സരിക്കാന്‍ അഖിലേഷും മായാവതിയും തീരുമാനിച്ചത്.

സംസ്ഥാനത്തുനിന്ന് പരമാധവി ലോക്‌സഭാ സീറ്റുകള്‍ സ്വന്തമാക്കുകയന്നതാണ് ഇരുവരുടെയും ലക്ഷ്യം. എങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ സമ്മര്‍ദ ശക്തിയായി മാറാന്‍ ഈ പാര്‍ട്ടികള്‍ക്ക് സാധിക്കൂ.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]