Flash News

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; കോമണ്‍‌വെല്‍ത്ത് സെക്രട്ടറിയേറ്റ് നിയമനം ജസ്റ്റിസ് സിക്രി നിരസിച്ചു

January 13, 2019

newsrupt_2019-01_6b3e2c20-432d-4807-96b5-224993e5d0fd_Justice_AK_Sikri_PTI_784x441ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പുറത്താക്കല്‍ നടപടി കൈകൊണ്ട ഉന്നതാധികാര സമിതിയിലെ അംഗം ജസ്റ്റിസ് എ.കെ.സിക്രി കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണലിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാമനിര്‍ദേശം നിരസിച്ചു. നിയമ സെക്രട്ടറിക്ക് അയച്ച കത്തിലാണ് സിക്രി ഈ കാര്യം വ്യക്തമാക്കിയത്.

2019 മാര്‍ച്ച് ആറിന് ആണ് സുപ്രീം കോടതി ജഡ്ജിയായ എ.കെ.സിക്രി വിരമിക്കും. ഇതിനെ തുടര്‍ന്നാണ് ചുമതല ഏറ്റെടുക്കാനാണ് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചത്. എന്നാല്‍ വിരമിക്കലിനു ശേഷം പദവികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നു നിയമ സെക്രട്ടറിക്ക് അയച്ച കത്തില്‍ സിക്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അനുകൂലമായ നിലപാടാണ് സിക്രി സ്വീകരിച്ചത്. ഇതാണ് ആലോക് പുറത്താക്കുന്നതില്‍ നിര്‍ണായകമായത്. അടുത്തിടെ നടന്ന ചില സംഭവവികാസങ്ങള്‍ വേദന ഉളവാക്കിയെന്നു സിക്രി കത്തില്‍ പറഞ്ഞതായാണ് സൂചന.

53 കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പ്രശ്‌നപരിഹാര സമിതിയാണ് 2005ല്‍ സ്ഥാപിതമായ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍(സി.എസ്.എടി). ഒരു പ്രസിഡന്റും എട്ട് അംഗങ്ങളും അടങ്ങുന്നതാണ് ട്രൈബ്യൂണല്‍.

നിര്‍ണായക തീരുമാനത്തില്‍ മോഡി സര്‍ക്കാരിനൊപ്പം നിന്ന സിക്രിക്ക് സ്ഥാനം നല്‍കുന്നത് വിവാദമായിരുന്നു. വിഷയത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് സിക്രിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ശേഷം സ്ഥാനപദവിയില്‍ രണ്ടാമത് നില്‍ക്കുന്നയാളാണ് എകെ സിക്രി.

പ്രധാനമന്ത്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിക്രി എന്നിവയായിരുന്നു സിബിഐ ഡയറക്ടറെ നിയമിക്കുന്ന നിയമനാധികാര സമിതിയിലുണ്ടായിരുന്നത്. സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറിയതിനെ തുടര്‍ന്നായിരുന്നു എകെ സിക്രി ഇതിന്റെ ചുമതല ഏറ്റെടുത്തത്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ പങ്കെടുത്ത മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിയോജനകുറിപ്പ് പരിഗണിക്കാതെയായിരുന്നു അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്നും നീക്കാനുള്ള തീരുമാനം സമിതി എടുത്തത്. സിക്രിയുടെ തീരുമാനമായിരുന്നു ഈ വിഷയത്തില്‍ നിര്‍ണയകമായത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top