Flash News

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനായില്‍ കൈക്കാരന്മാര്‍ക്ക് ഫലകം നല്‍കി ആദരിച്ചു

January 13, 2019 , ബിനോയി കിഴക്കനടി (പി.ആര്‍.ഒ)

honoring outgoing trusteesഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, ഡിസംബര്‍ മുപ്പതാം തിയതി 7 മണിക്ക് 12 മണിക്കുര്‍ ആരാധനയുടെ സമാപനത്തോടുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് 2016-18 വര്‍ഷങ്ങളില്‍ സ്ത്യുത്യര്‍ഹമായി സേവനമനുഷ്ടിക്കുന്ന കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി എന്നിവര്‍ക്ക് സ്പടിക ഫലകങ്ങള്‍ നല്‍കി ആദരിച്ചു. ബഹുമാനപ്പെട്ട വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും ഭംഗിയായി ക്യത്യം നിര്‍വഹിച്ച കൈക്കരന്മാര്‍ നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും, അവരേയും, അവരുടെ കുടുംബാംഗങ്ങളേയും, കാരുണ്യവാനായ ദൈവം സമ്യുദ്ധമായി അനുഗ്രഹിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. 2016-18 വര്‍ഷങ്ങളില്‍ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലി, സക്കറിയ ചേലക്കല്‍, മാത്യു ചെമ്മലകുഴി എന്നിവരോടൊപ്പം എക്‌സിക്കൂട്ടീവ് അംഗങ്ങളായി ബിനോയി കിഴക്കനടി (പി. ആര്‍. ഒ.), റ്റോണി പുല്ലാപ്പള്ളി (സെക്രട്ടറി), സണ്ണി മുത്തോലം (ട്രഷറര്‍) എന്നിവര്‍ സേവനം അനുഷ്ടിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top