Flash News

ഫോമാ വില്ലേജ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു

January 13, 2019 , പന്തളം ബിജു തോമസ്‌

IMG-20190113-WA0074തിരുവല്ല: ചാരിറ്റിയില്‍ ചരിത്രമെഴുതി ചാമത്തിലും ടീമും ഫോമാ വില്ലേജ് പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. പ്രളയബാധിതര്‍ക്കായി ഫോമാ ഒരുക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം തിരുവല്ല കടപ്രയിലെ ഷുഗര്‍ഫാക്ടറിക്ക് സമീപം ബഹു: പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. പ്രസ്തുത സമ്മേളനം ബഹു: കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുന്‍ ജലസേചന വകുപ്പ് മന്ത്രിയും, തിരുവല്ല എം. എല്‍. എ യുമായ മാത്യു ടി തോമസ് മുഖ്യ പ്രഭാഷണം നടത്തി. റാന്നി എം. എല്‍. എ രാജു എബ്രഹാം, ചെങ്ങന്നൂര്‍ എം. എല്‍. എ സജി ചെറിയാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച സമ്മേളനത്തില്‍ ഫോമാ പ്രസിഡന്റ് ശ്രീ.ഫിലിപ്പ് ചാമത്തില്‍ അധ്യക്ഷനായിരുന്നു.

ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏതൊരു മലയാളികള്‍ക്കും മാതൃകയാണെന്നും, നവകേരള നിര്‍മ്മാണത്തിനായി ഫോമായുടെ ആശയങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും, ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിച്ച മന്ത്രി ജി. സുധാകരന്‍ അഭിപ്രായപ്പെട്ടു. ഫോമാ രൂപീകൃതമായപ്പോള്‍ മുതല്‍ കേരളത്തില്‍ നടത്തി വരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ അടിവരയിട്ട് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല തന്റെ ഉദ്ഘാടന പ്രഭാഷണം നടത്തിയത്. പ്രളയദുരിതര്‍ക്ക് കേരളത്തിലെ മൂന്ന് ജില്ലകളിലായിട്ടാണ് ഫോമാ വില്ലേജ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. കടപ്ര ഉള്‍പ്പെടെ ഉള്ള ഫോമാ വില്ലേജ് പ്രോജെക്റ്റില്‍ കേരള സര്‍ക്കാരും, തണല്‍ എന്ന ജീവകാരുണ്യ സംഘടനയും കൈകോര്‍ക്കുന്നു എന്നത് ഈ പദ്ധതിക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നു.

ഫോമായുടെ പത്ത് വര്‍ഷത്തെ ചരിത്രവും, സേവന പ്രവര്‍ത്തനങ്ങളും, ഫോമാ വില്ലേജ് പദ്ധതിയും, വിശദമായി പ്രതിപാദിച്ച അധ്യക്ഷ പ്രസംഗത്തില്‍ ശ്രീ.ഫിലിപ് ചാമത്തില്‍, ഫോമാ എല്ലായിപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകാ സംഘടനയായി തന്നെ തുടരും എന്നും കൂട്ടിചേര്‍ത്തു. തദവസരത്തില്‍ ഫോമായുടെ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, നാഫ മാനേജിങ് ഡയറക്ടറും പ്രശസ്ത ന്യൂറോളജിസ്റ്റുമായ ഡോ. ഫ്രീമു വര്‍ഗ്ഗീസ് എന്നിവര്‍ ഫോമാ വില്ലേജ് പദ്ധതിയിലേക്ക് ഓരോ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാം എന്ന ഉറപ്പ് നല്‍കി. പത്തനാപുരത്തുള്ള ഫോമാ വില്ലേജ് നിര്‍മ്മിക്കുന്ന സ്ഥലം നല്‍കിയ ഫോമാ അംഗം കൂടിയായ ജോസഫ് പുന്നൂസ് സന്നിഹിതനായിരുന്നു.

ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം സ്വാഗത പ്രസംഗം നടത്തിയ സമ്മേളനത്തില്‍, അഡ്വ. ആര്‍ സനല്‍കുമാര്‍ (ഫോമാ കടപ്ര വില്ലേജ് പ്രൊജക്റ്റ് ചെയര്‍മാന്‍), ഷിബു വര്‍ഗീസ് (കടപ്ര പഞ്ചായത്ത് പ്രസിഡന്റ്), സതീഷ് ചാത്തങ്കരി (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), സാം ഈപ്പന്‍ (ജില്ലാ പഞ്ചായത്ത് അംഗം), ചെറിയാന്‍ പോളച്ചിറക്കല്‍ (തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍മാന്‍), ഈപ്പന്‍ കുരിയന്‍ (ബ്ലോക്ക് പഞ്ചായത്ത് അംഗം), അനിയന്‍ ജോര്‍ജ് (ഫോമാ വില്ലേജ് പ്രൊജക്റ്റ് കേരള സംഘാടകന്‍), ടി. ഉണ്ണികൃഷ്ണന്‍ (ഫോമാ കടപ്ര വില്ലേജ് കോര്‍ഡിനേറ്റര്‍), അനില്‍ ഉഴത്തില്‍ (ഫോമാ കടപ്ര വില്ലേജ് പ്രൊജക്റ്റ് കണ്‍വീനര്‍), ജിജു കുളങ്ങര (ഫോമാ ചാരിറ്റി ചെയര്‍മാന്‍), അഡ്വ. വര്‍ഗീസ് മാമന്‍ (പ്രസിഡന്റ്,തിരുവല്ല ടെവലോപ്‌മെന്റ്‌റ് സൊസൈറ്റി ), മോഹന്‍ദാസ് (സബ് ഇന്‍സ്‌പെക്ടര്‍, പുളിക്കീഴ്), നാസര്‍. ടി (തണല്‍ പ്രതിനിധി), ബിജുമോന്‍ (വില്ലേജ് ഓഫീസര്‍, കടപ്ര), വിനോദ് കുമാര്‍ (മഹാലക്ഷ്മി സില്‍ക്‌സ്, തിരുവല്ല), ഫോമാ ജോയിന്റ് ട്രെഷറാര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, ആദ്യ ജോയിന്റ് ട്രെഷറര്‍ മോന്‍സി വര്‍ഗ്ഗീസ്, സാം ആന്റോ, നാഷണല്‍ കമ്മറ്റിയംഗം സണ്ണി ഏബ്രഹാം, ആനി ലിബു, ഫോമാ നേതാക്കള്‍, ഫോമാ വില്ലേജ് പ്രൊജക്റ്റ് ഭാരവാഹികള്‍ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഫോമാ ട്രഷറര്‍ ഷിനു ജോസഫ് സമ്മേളനത്തില്‍ നന്ദി പ്രകാശനം നടത്തി.

IMG-20190113-WA0073IMG_20190113_111928 IMG_20190113_111933


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top