Flash News

വിമാന ഇന്ധന നികുതിയിലൂടെ കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപണം

January 14, 2019

KANOOR-AIRകണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാന ഇന്ധന നികുതി ഒരു ശതമാനമാക്കി കുറച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണെന്ന് ആരോപണം. കണ്ണൂര്‍ അന്താരാഷ്ട്രാ എയര്‍പോര്‍ട്ടില്‍ വിമാന ഇന്ധന നികുതി 28 ശതമാനത്തില്‍ നിന്നും 1 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷമുണ്ടാവുക കോടിക്കണക്കിന് രൂപയുടെ നഷ്ടം. ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളിലാണ് ഇന്ധന നികുതി കുറച്ചത്.

നികുതി ഗണ്യമായി കുറച്ചതിലൂടെ കോഴിക്കോട് വിമാനത്തവളത്തെ തകര്‍ക്കാനുള്ള നീക്കമാണ് ഉണ്ടാവുന്നതെന്നുള്ള ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ആദായ നികുതി വകുപ്പിന് കീഴില്‍ വരുന്ന എടിഎഫ് അഥവാ വിമാന ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാരാണ് നികുതി നിര്‍ണയിക്കുന്നത്.

കണ്ണൂരില്‍ നിന്നും വിമാനം പറന്നുയരാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ നികുതി കുറയ്ക്കാന്‍ തീരുമാനമായി. കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് സര്‍ക്കാരിലുള്ള സ്വാധീനമാണ് നികുതി കുറയ്ക്കാനുള്ള പ്രധാന കാരണമെന്നാണ് ആരോപണം.അടുത്ത പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനം നികുതിയാണ് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലെ ഇന്ധനത്തിന് ഈടാക്കുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തിന് പ്രത്യേക പരാമര്‍ശം നല്‍കിയതോടെ യാത്ര നിരക്ക് കോഴിക്കോട് വിമാനത്താവളത്തേക്കാള്‍ പകുതിയായി കുറഞ്ഞു. നിലവില്‍കണ്ണൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകാന്‍ ഇന്‍ഡിഗോ വിമാനത്തിന്1600 രൂപയാണ് ചെലവ്. എന്നാല്‍ കോഴിക്കോട് നിന്ന് ബാംഗ്ലൂരേക്ക് പോകാന്‍ 2535 രൂപ ചെലവാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top