Flash News

കമ്പ്യൂട്ടര്‍ ഡാറ്റ നിരീക്ഷണത്തിന് സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

January 14, 2019

dataകേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ ഡാറ്റ നിരീക്ഷണത്തിന് ഇടക്കാല സ്‌റ്റേ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ ഭാഗം വിശദമായി കേട്ട ശേഷമേ സ്‌റ്റേയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന വാദവുമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഇതിന് ശേഷമേ സ്‌റ്റേയുടെ കാര്യം പരിഗണിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യത പൗരാവകാശമായി കണക്കാക്കുന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം വിശദമായി കേട്ട ശേഷമേ സ്‌റ്റേയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.

10 കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളിലെയും വിവരങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു വിവാദമായ ഡാറ്റാ നിരീക്ഷണ വിജ്ഞാപനം. നേരത്തെ ഒരു പൗരന്റെ ഇമെയിലുകളടക്കമുള്ള ഡിജിറ്റര്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. ഫോണ്‍ വിളികളും, ഇമെയിലുകളും മാത്രമല്ല കംപ്യൂട്ടറുകളില്‍ ശേഖരിച്ചിട്ടുള്ള എന്ത് വിവരങ്ങളിലേക്കും ഈ ഏജന്‍സികള്‍ക്ക് നുഴഞ്ഞുകയറാം. ആ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും ഇവര്‍ക്ക് അധികാരമുണ്ടാവും. 2000 ലെ ഐടി നിയമത്തിന്റെ സെക്ഷന്‍ 69(1) അനുസരിച്ചാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്തിന്റെ സമഗ്രത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, ക്രമസമാധാനം എന്നിവ പരിഗണിച്ചുകൊണ്ട് ആവശ്യമെങ്കില്‍ ഏജന്‍സികള്‍ക്ക് കംപ്യൂട്ടര്‍ വിവരങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കാനാവും.

ഉത്തരവ് അനുസരിച്ച് കംപ്യൂട്ടറിന്റെ ഉടമസ്ഥതയുള്ള ടെലികോം സേവനതാദാക്കളും, ഉപയോക്താക്കളും ഏതൊരു വ്യക്തിയും ഏജൻസികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സാങ്കേതിക സഹായങ്ങളും ചെയ്തിരിക്കണം. അല്ലാത്തപക്ഷം അവർ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

പുതിയ വിജ്ഞാപനപ്രകാരം ഇന്റലിജന്‍സ് ബ്യൂറോ, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, എന്‍ഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് (ജമ്മുകശ്മീര്‍, അസം, വടക്കുകിഴക്കന്‍ ജില്ലകള്‍), ദില്ലി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പൗരന്റെ സ്വകാര്യ ഡിജിറ്റല്‍ വിവരങ്ങള്‍ പരിശോധിക്കാം.

comp


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top