Flash News

ഗോത്രവര്‍ഗ പെരുമയുടെ നാടായ റാസല്‍ഖൈമയിലേക്ക് സഞ്ചാരികളുടെ പ്രവാഹം

January 14, 2019

20180105_171402റാസല്‍ഖൈമ: തണുപ്പ് വര്‍ധിച്ചെങ്കിലും ജബല്‍ ജൈസിലേക്കുളള സന്ദര്‍ശകരുടെ വരവില്‍ കുറവില്ല. ജബല്‍ ജൈസ് മലനിരകളിലേക്ക് മലയാളികളടക്കമുള്ള വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. തണുപ്പ് വകവയ്ക്കാതെ എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടി. ഹെലികോപ്റ്റര്‍ അപകടത്തില്‍ സിപ് ലൈന് കേടുപാടു സംഭവിച്ചെങ്കിലും സന്ദര്‍ശകരുടെ പ്രവാഹത്തെ അത് ബാധിച്ചിട്ടില്ല. യുഎഇയില്‍ എത്തുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമായി ദുബായില്‍ നിന്ന് ഒരുമണിക്കൂര്‍ കൊണ്ട് എത്താനാകുന്ന റാസല്‍ഖൈമ മാറിക്കഴിഞ്ഞു.

ജബല്‍ ജൈസ് ഉള്‍പ്പെടെയുള്ള മലയോരമേഖലകള്‍, വിശാല കൃഷിയിടങ്ങള്‍, പൈതൃകമേഖലകള്‍ എന്നിങ്ങനെ സ്വാഭാവിക മനോഹാരിതയാണ് എമിറേറ്റിനെ വ്യത്യസ്തമാക്കുന്നതെന്നു ടൂറിസം വകുപ്പ് അധികൃതര്‍ പറഞ്ഞു. ചുരുങ്ങിയ ചെലവില്‍ വന്നുപോകാം കഴിയും. സന്ദര്‍ശകരുടെ സുരക്ഷയ്ക്കു വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്ത്, ദിഗ്ദാഗ, അല്‍ ഹംദാനിയ തുടങ്ങിയ കാര്‍ഷിക മേഖലകളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഗോത്രവര്‍ഗ പെരുമയുടെ നാടുകൂടിയാണ് റാസല്‍ഖൈമ. ജബല്‍ അല്‍ ജൈസിലെ ബദുസമൂഹം സമൃദ്ധി നിറഞ്ഞ ജീവിതവുമായി പരിഷ്‌കൃത സമൂഹത്തെ വെല്ലുവിളിക്കുന്നു.

പാറകള്‍ അടുക്കിയുണ്ടാക്കിയ വീടുകള്‍, താഴ്‌വാരത്തിലെ വിശാലമായ കൃഷിയിടങ്ങള്‍, മലനിരകളില്‍ മേഞ്ഞുനടക്കുന്ന ആടുകള്‍, ഒട്ടകങ്ങള്‍, വേറിട്ട ആഹാരരീതികള്‍ എന്നിങ്ങനെ ഈ ഗോത്രവര്‍ഗസമൂഹം ഒട്ടേറെ കൗതുകങ്ങളിലേക്കു സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുന്നു. ധാരാളം ഗവേഷകരെയും ആകര്‍ഷിക്കുന്ന മേഖലയാണിത്. ജബല്‍ ജൈസ് ചുരത്തിലേക്കു കയറും മുന്‍പ് വാദി ഗിദ്ദയോടു ചേര്‍ന്നുള്ള ഗ്രാമം സന്ദര്‍ശകരുടെ ഇടത്താവളമാണ്. അതിവിശാലമായ കൃഷിയിടമാണ് ഈ മേഖലയുടെ പ്രത്യേകത.

മൂടല്‍മഞ്ഞും ശക്തമായ കാറ്റും കണക്കിലെടുത്ത് ട്രക്കിങ്ങിനും മറ്റും പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. മലനിരകളില്‍ കുടുങ്ങുന്നവരെ രക്ഷിക്കുന്നത് ദുഷ്‌കര ദൗത്യമാണ്. മതിയായ പരിശീലനം നേടാത്തവര്‍ സാഹസത്തിനു മുതിരരുത്.

ജബല്‍ ജൈസ് മലനിരയില്‍ കഴിഞ്ഞമാസം 29ന് രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 4 പേര്‍ മരിച്ചിരുന്നു. സിപ് ലൈനില്‍ തട്ടി നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ മലയിടുക്കില്‍ കത്തിയമരുകയായിരുന്നു.

maxresdefault Viewing-Deck-Park-Jan-2018-678x381


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top