Flash News

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങാന്‍ ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിനശിപ്പിച്ചതായി പരാതി

January 14, 2019

Untitledഭുവനേശ്വര്‍: ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങാന്‍ ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിനശിപ്പിച്ചതായി പരാതി. ഒഡീഷയിലെ ബലാന്‍ഗിര്‍ ജില്ലയില്‍ ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള സ്ഥലത്തെ തൈകളാണ് അനുവാദമില്ലാതെ വെട്ടി നശിപ്പിച്ചത്. 2016ല്‍ അര്‍ബന്‍ പ്ലാന്റേഷന്‍ പ്രോഗ്രാം പ്രകാരം 2.25 ഹെക്ടറിലായിരുന്നു തൈകള്‍ നട്ടത്. ജനുവരി 15ന് പുതിയ റെയില്‍ പാത ഉദ്ഘാടനം ചെയ്യാനും ബിജെപി റാലിയില്‍ പങ്കെടുക്കാനുമായി മോഡി എത്തുന്ന സാഹചര്യത്തിലാണ് ഹെലിപാഡ് ഒരുക്കുന്നതിനായി 1.25 ഹെക്ടറിലെ തൈകള്‍ വെട്ടി നശിപ്പിച്ചത്.

അനുമതി ലഭിക്കാതെയാണ് മരങ്ങള്‍ വെട്ടിയതെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ബലാന്‍ഗിര്‍ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ സമീര്‍ സത്പതി വ്യക്തമാക്കി. വെട്ടിനശിപ്പിച്ച മരങ്ങളുടെ കണക്കെടുക്കുന്നതിനു വേണ്ടി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേയുടെ കീഴിലുള്ള സ്ഥലമായതിനാല്‍ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അറിയിച്ചു.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ബലാന്‍ഗീര്‍ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ സമീര്‍ സത്പതി പറഞ്ഞു. എത്ര മരങ്ങള്‍ വെട്ടി നശിപ്പിച്ചുവെന്ന് കണക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുമെന്നും വനംവകുപ്പ് അറിയിച്ചു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മരതൈകള്‍ മുറിച്ചു മാറ്റാന്‍ നിര്‍ദേശം ലഭിച്ചുവെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. വളര്‍ച്ചയാരംഭിച്ച ഏഴടിയോളം ഉയരമുള്ള തൈകളാണ് വെട്ടി മാറ്റിയത്. 1000ത്തിനും 1200നും ഇടയ്ക്ക് തൈകള്‍ നശിപ്പിച്ചതായി സത്പതി പറഞ്ഞു. ഹെലിപാഡ് ഒരുക്കാന്‍ വേറെ സ്ഥലം ലഭ്യമാകാതിരുന്നതിനാലാണ് അവിടെ സ്ഥലം ഒരുക്കിയതെന്നാണ് സുരക്ഷാ ചുമതലയിലുളള പൊലീസ് ഉദ്യോഗസ്ഥരുടെ വാദം.

ബലാന്‍ഗിറില്‍ ബിയര്‍ബോട്ട്ല്‍ പ്ലാന്റിന് വേണ്ടി മരങ്ങള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് വീണ്ടും പരിസ്ഥിതി നാശമുണ്ടായിരിക്കുന്നത്.അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഭയക്കുന്നവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്ത് വ്യാജപ്രചരണം നടത്തുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു.

അടുത്ത ദിവസം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി പടിഞ്ഞാറന്‍ ഒഡീഷയില്‍ സംഘടിപ്പിക്കുന്ന റാലിയിലും പങ്കെടുക്കും.അതിന് ശേഷം, ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുകയും ചില പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top