Flash News

സ്റ്റോണി ക്രീക്ക് മലയാളി സംഗമം ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷിച്ചു

January 14, 2019

sms

ഡാളസ്: സണ്ണിവെല്‍ ടൗണ്‍ മലയാളി സംഘടനയായ എസ്. എം എസ് ജനുവരി 12 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സണ്ണി വെല്‍ടൌണ്‍ ഹാളില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ വളരെ വര്‍ണ്ണ പൊലിമയോട് കൂടി ആഘോഷിച്ചു.

ആഘോഷ പരിപാടികള്‍ ശീമതി. ഷൈനി ഫിലിപ്പ് (റിഡം ഓഫ് ഡാളസ്, മാനേജിങ് ഡയറക്ടര്‍) നില വിളക്കു തെളിയിച്ച ുഉത്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഡ്വ:ജോര്‍ജ് വറുഗീസ് ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം നല്‍കി.

നിറപ്പകിട്ടാര്‍ന്ന വിവിധയിനം പരിപാടികളും സ്റ്റോണി ക്രീക്ക് മലയാളി മങ്കമാരുടെയും കുട്ടികളുടെയും ഡാന്‌സുകളും, തബലിസ്റ്റ് നിജി സ്റ്റാന്‍ലിയുടെ താള മേളവും കൊണ്ട് പ്രോഗ്രാം അതിമനോഹരമായി മാറി. ടെന്നി കോരുത് നന്ദി പ്രകാശനം നടത്തി.

എബി മക്കപ്പുഴ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top